അവധി ആഘോഷമാക്കാൻ 11 കുട്ടികൾ വീടി​െൻറ തണലിലേക്ക്​

മലപ്പുറം: ജില്ലയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലെ 11 കുട്ടികൾ വേനലവധി ആസ്വദിക്കാൻ 11 കുടുംബങ്ങളിലേക്ക്. ഇവരെ പോറ്റിവളർത്താൻ രക്ഷിതാക്കൾക്ക് വിട്ടുനൽകി. കുട്ടികളെ ഏറ്റെടുക്കുന്ന ഫോസ്റ്റർ കെയർ പദ്ധതിയുടെ ഭാഗമായാണ് ഇത്. രണ്ടുമാസത്തെ അവധിക്കാലത്ത് വീടുകളിലെ സാഹചര്യം പരിചയപ്പെടുത്തുന്നതിനും കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതിയ അനുഭവം നൽകുന്നതിനുമായിട്ടാണ് പദ്ധതി. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഇൗ വർഷം എട്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ഉൾെപ്പടെ 11 പേരെയാണ് കൈമാറുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഫോസ്റ്റർ കെയറിൽ വീടുകളിലേക്ക് പോയ കുട്ടികളും രക്ഷിതാക്കളും ഒത്തുചേർന്ന് അനുഭവങ്ങൾ പങ്കുവെച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപാടൻ ഉദ്ഘാടനം ചെയ്‌തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ എം. മണികണ്ഠൻ, ജുവനൈൽ ജസ്‌റ്റിസ്‌ ബോർഡ് അംഗം കെ.പി. ഷാജി, ജില്ല വനിത ശിശു വികസന ഓഫിസർ കൃഷ്ണമൂർത്തി, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ഗീതാഞ്ജലി, ഗവ. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് മോളി, പ്രൊട്ടക്ഷൻ ഓഫിസർമാരായ ഫസൽ പുള്ളാട്ട്, മുഹമ്മദ് സാലിഹ്, സജില, മുഫ്‌സിറ, അതുല്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.