കെ.പി.പി.എച്ച്​.എ സംസ്ഥാന സമ്മേളനത്തിന്​ നാളെ തുടക്കം

മലപ്പുറം: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) 52ാം സംസ്ഥാന സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം മലപ്പുറം ടൗൺഹാളിൽ രാവിലെ 10ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച വൈകീട്ട് െപാതുസമ്മേളനത്തോടെ സമാപനമാവും. വനിത സമ്മേളനം, വിദ്യാഭ്യാസ-സാംസ്കാരിക സംഗമം, യാത്രയയപ്പ് സമ്മേളനം തുടങ്ങി വ്യത്യസ്ത പരിപാടികൾ നടക്കും. ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയിൽനിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കുക, എയ്ഡഡ് സ്കൂളുകളോടുള്ള വിവേചനം അവസാനിപ്പിക്കുക, അനധികൃതമായി പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്ഥാപനങ്ങൾ അടച്ചുപൂട്ടുക, ടി.എ എല്ലാ മാസവും കൃത്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമ്മേളനം നടക്കുന്നത്. സ്വാഗതസംഘം ഭാരവാഹികളായ ഉമർ പാലഞ്ചീരി, കെ. പ്രദീപൻ, പി. പ്രേമാനന്ദൻ, കെ. അബ്ദുൽ ലത്തീഫ് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.