കുളം ശുചീകരിച്ചു

കോട്ടായി: കുളച്ചണ്ടി നിറഞ്ഞ് ഉപയോഗശൂന്യമായ കുളം ക്ഷേത്ര സംരക്ഷണ സമിതിക്കു കീഴിൽ ശുചീകരിച്ചു. അയിലം കുളമാണ് അയ്യപ്പൻകാവ് ക്ഷേത്ര സംരക്ഷണ സമിതിക്കു കിഴിൽ വൃത്തിയാക്കിയത്. കുളം ചണ്ടി നിറഞ്ഞതോടെ ഉപയോഗശൂന്യമായിക്കിടക്കുകയായിരുന്നു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡൻറ് ജനാർദനൻ, സെക്രട്ടറി രാമകൃഷ്ണൻ, കെ.കെ. ചന്ദ്രൻ, കൃഷ്ണചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. വി.എം.ഐ ഉപകരണം വിതരണം ചെയ്തു പറളി: പഞ്ചായത്ത് പരിധിയിലെ 42 അങ്കണവാടികളിലേക്ക് കുട്ടികളുടെ ഉയരവും തൂക്കവും അറിയാനുള്ള വി.എം.ഐ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. ഗിരിജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സി.സി. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയർമാന്മാരായ എം.പി. ഭാസ്കരൻ, ഡി. സുജിത, കെ. പ്രസീത, വാർഡ് മെംബർമാരായ ഉദയകുമാരി, ഷാജഹാൻ എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർ വൈസർ ഉഷാദേവി സ്വാഗതവും അംഗൻവാടി വർക്കർ സബൂറ നന്ദിയും പറഞ്ഞു. നേത്ര-ത്വഗ് പരിശോധന ക്യാമ്പ് പെരുങ്ങോട്ടുകുറുശ്ശി: വടക്കുംപുറം വോൾഗ ക്ലബും പാലക്കാട് ട്രിനിറ്റി കണ്ണാശുപത്രിയും ചേർന്ന് സൗജന്യ കണ്ണ്, ത്വഗ് പരിശോധന ക്യാമ്പ് നടത്തി. പഞ്ചായത്തംഗം പി.എൻ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് വിപിൻ അധ്യക്ഷത വഹിച്ചു. പഴയ കാല ക്ലബംഗം ഗോപകുമാർ സംസാരിച്ചു. ക്ലബ് സെക്രട്ടറി ആബിദ് സ്വാഗതവും മുരളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.