കീഴാറ്റൂരിലേത് അനാവശ്യ സമരം ^സി.എം.പി ജനറൽ സെക്രട്ടറി

കീഴാറ്റൂരിലേത് അനാവശ്യ സമരം -സി.എം.പി ജനറൽ സെക്രട്ടറി പാലക്കാട്: കീഴാറ്റൂരിൽ ഇപ്പോൾ നടക്കുന്നത് അനാവശ്യസമരമാണെന്ന് സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. കണ്ണൻ. വയലുകൾ നികത്തണമെന്ന അഭിപ്രായം സി.എം.പിക്കില്ല, എന്നാൽ പരിസ്ഥിതിയുടെ പേര് പറഞ്ഞ് എല്ലാ വികസന പദ്ധതികളെയും എതിർക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സി.എം.പി പാലക്കാട് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കീഴാറ്റൂരിലെ ജനങ്ങളെ മുഖവിലക്കെടുത്ത് സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് സി.എം.പിയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.എച്ച്. ഷാരിയർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മുളയങ്കാവ് ഹംസ, കെ. പാറുക്കുട്ടി, പി.ജി. സൈമൺകോശി എന്നിവരടങ്ങുന്ന പ്രസീഡിയവും മുരളി കെ. താരേക്കാട്, ടി.എൻ. ചാമിയപ്പൻ, ടി.കെ. ജഗന്നിവാസൻ, സി. ഗോപി, ടി.എ. രവി, എം. ശശി എന്നിവരടങ്ങുന്ന സ്റ്റിയറിങ് കമ്മിറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു. എം. ശശി, ടി.ബി. ഹരിദാസ്, ടി.എൻ. ശെൽവൻ, കെ. അഖില ഗോപി, ലളിത നടരാജൻ എന്നിവരടങ്ങിയ മിനിറ്റ്സ് കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.