മുണ്ടൂര്‍ സേതുമാധവന് ആദരം

പട്ടാമ്പി: പാലക്കാടി​െൻറ കഥാകാരൻ മുണ്ടൂര്‍ സേതുമാധവനെ സരസ് മേളയിൽ ആദരിച്ചു. സാംസ്‌കാരിക സായാഹ്നത്തിലായിരുന്നു ആദരം. ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് മുഹ്സിൻ എം.എൽ.എ, നഗരസഭ കൗൺസിലർമാരായ എ.കെ. അക്ബർ, കെ.വി.എ. ജബ്ബാർ, വിനീത ഗിരീഷ് എന്നിവർ സാംസ്‌കാരിക ചടങ്ങിൽ പങ്കെടുത്തു. കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച പഴയ നാടക-സിനിമഗാനങ്ങൾ കോർത്തിണക്കിയ 'പാട്ടോർമ്മ' കാണികളെ ഗൃഹാതുര സ്മരണകളിലെത്തിച്ചു. വയനാട് കുടുംബശ്രീ മിഷന് കീഴിലെ റോസി തിയറ്റർ അവതരിപ്പിച്ച കലാവിരുന്നും മേളയിൽ ശ്രദ്ധേയമായി. സാംസ്‌കാരിക സായാഹ്നം കെ. കൃഷ്ണൻകുട്ടി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിഷാർ പറമ്പിൽ അധ്യക്ഷത വഹിച്ചു. അട്ടപ്പാടിയുടെ ഗോത്രതാളത്തിൽ ലയിച്ച് സരസ് മേള പട്ടാമ്പി: അട്ടപ്പാടിയുടെ ഗോത്രതാളം സരസ് മേളക്ക് മേളക്കൊഴുപ്പേകി. പെറെ, ദവിൽ, കോകല്, ജാൽറ എന്നീ ആദിവാസി വാദ്യോപകരണങ്ങളുടെ താള൦ മേളയുടെ മൂന്നാം ദിനത്തെ ധന്യമാക്കി. അട്ടപ്പാടി കമ്യൂണിറ്റി തിയറ്ററാണ് ആദിവാസി പാട്ടുകളും നൃത്തങ്ങളും അവതരിപ്പിച്ചത്. എട്ട് യുവതികളടക്കം ഇരുപത്തിമൂന്ന് അംഗങ്ങളുള്ള ആദിവാസി സംഘ൦ ഗോത്രതാളത്തിലൂടെ കാണികളുടെ മനം കവർന്നു. ആദിവാസി പാട്ടുകൾ, ഇരുള നൃത്തം, മുള നൃത്തം, വടുക നൃത്തം, കുറുമ്പ നൃത്തം, നാടോടിനൃത്തം, മുടിയാട്ടം, നാടൻപാട്ടുകൾ എന്നിവയാണ് കലാകാരൻമാർ കാഴ്ചവെച്ചത്. കുടുംബശ്രീ മിഷൻ ആഭിമുഖ്യത്തിൽ അട്ടപ്പാടി ബാലവിഭവ കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ 2015ലാണ് കമ്യൂണിറ്റി തിയറ്റർ രൂപവത്കരിച്ചത്. ഇരുപത്തിമൂന്ന് പെൺകുട്ടികളടക്കം നാൽപത് പേരാണ് കമ്യൂണിറ്റി തിയറ്ററിലെ അംഗങ്ങൾ. ഇരുള, മുടുക, കുറുമ്പ എന്നീ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള ഈ യുവതി യുവാക്കൾ കേരളത്തിലെ നിരവധി വേദികളിൽ ഗോത്രതാളം അവതരിപ്പിച്ചിട്ടുണ്ട്. വിവിധ ഊരുകളിലെ ആദിവാസി മൂപ്പൻമാരാണ് പരിശീലനം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.