പൊതുപണിമുടക്കിൽ നിന്ന് ഒഴിവാക്കിക്കൂടേ?

പട്ടാമ്പി: ഏപ്രിൽ രണ്ടിന് നടക്കുന്ന പൊതുപണിമുടക്കിൽ നിന്ന് സരസ് മേളയെ ഒഴിവാക്കിക്കൂടേ? ചോദ്യം സംഘാടകരുടേതല്ല. സാമൂഹ്യ മാധ്യമമായ വാട്സ്ആപ്പിലും ഫേസ്ബുക്കിലും നടക്കുന്ന ചർച്ചയാണ്. ചോദ്യം പട്ടാമ്പിയുടെ മനസ്സാണെന്നാണ് മേളക്കെത്തുന്നവരുെടയും പക്ഷം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംരംഭകരുടെ പ്രതീക്ഷകളും കുടുംബശ്രീ മിഷ​െൻറയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മാസങ്ങളായുള്ള പ്രയത്‌നവുമാണ് പട്ടാമ്പിക്ക് ലഭിച്ച ദേശീയ സരസ് മേള. ഒരു ദിവസത്തെ വ്യാപാരസ്‌തംഭനം മേളയുടെ ലക്ഷ്യപ്രാപ്തിക്ക് വലിയ തടസ്സം സൃഷ്ടിക്കുമെന്നു മാത്രമല്ല കനത്ത ആഘാതവുമായിരിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ. പട്ടാമ്പിയെ ഒഴിവാക്കിയാൽ മേളക്കത് ഇരട്ടി ഗുണമാവുകയും ചെയ്യും. നഗരസഭ പ്രദേശത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കാനുള്ള ആലോചന നടക്കുന്നുണ്ടെന്നാണറിയുന്നത്. എന്തായാലും മേള നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.