കേരള ബാങ്ക് അനിവാര്യം ^മന്ത്രി

കേരള ബാങ്ക് അനിവാര്യം -മന്ത്രി ചിറ്റൂർ: പുതിയ തലമുറയിൽ 23 ശതമാനം മാത്രമേ സഹകരണ ബാങ്കുകളിലെ ഇടപാടുകാരാകുന്നുള്ളൂവെന്നും ഉപഭോക്താക്കളെ ആകർഷിക്കാൻ ആധുനിക സംവിധാനത്തോടെ കേരള ബാങ്ക് അനിവാര്യമാണെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നല്ലേപ്പിള്ളി സർവിസ് സഹകരണ ബാങ്കി​െൻറ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറ ബാങ്കുകൾ സർവിസ് ചാർജിനത്തിൽ വൻതുക ഈടാക്കുന്നത് തിരിച്ചറിഞ്ഞിട്ടും വിരൽതുമ്പിൽ സൗകര്യങ്ങൾ ലഭിക്കുമെന്നതാണ് പുതുതലമുറക്കാർ സഹകരണ ബാങ്കുകളിൽ നിന്ന് അകലുന്നത്. ഇത് മറികടക്കാനാണ് സംസ്ഥാന സർക്കാർ കേരള ബാങ്ക് ആശയം മുന്നോട്ടുവെച്ചത്. ഇതുമൂലം വിദേശനിക്ഷേപം സ്വീകരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ അധികാരമേറ്റതിന് ശേഷം സഹകരണമേഖലയിലെ കെടുകാര്യസ്ഥതയും അഴിമതിയും അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡൻറ് ഡി. ജയപാലൻ അധ്യക്ഷത വഹിച്ചു. കോർ ബാങ്കിങ് കെ. കൃഷ്ണൻകുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൊബൈൽ പാസ് ബുക്ക് ഉദ്ഘാടനം നെന്മാറ എം.എൽ.എ കെ. ബാബു നിർവഹിച്ചു. നിക്ഷേപ സ്വീകരണം മുൻ ജില്ല ബാങ്ക് പ്രസിഡൻറ് ആർ. ചിന്നക്കുട്ടൻ നിർവഹിച്ചു. സി.പി.എം ചിറ്റൂർ ഏരിയ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. ഹരിപ്രകാശ്, നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് പി. ശാർങ്ധരൻ, സഹകരണ വകുപ്പ് ജോയൻറ് രജിസ്ട്രാർ എം.കെ. ബാബു, എ. സുനിൽകുമാർ, വി. ബിനു, എൻ. ഷിബു എൻ.വി. ഹക്കിം, സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സഹകരണ സംഘം വഴിയുള്ള നെല്ല് സംഭരണം സംസ്ഥാനമാകെ നടപ്പാക്കും -മന്ത്രി വടക്കഞ്ചേരി: സഹകരണ സംഘങ്ങൾ വഴിയുള്ള നെല്ല് സംഭരണം കേരളമാകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആലത്തൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കി‍​െൻറ വടക്കഞ്ചേരി ശാഖയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ പ്രസ്ഥാനങ്ങൾ കാർഷിക മേഖലക്ക് വേണ്ടി രൂപംകൊണ്ടതാണ്. അതുകൊണ്ടാണ് കർഷകർക്ക് ഗുണകരമായ രീതിയിലുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത്‌. നെല്ല് അളന്നിട്ട് കർഷകർക്ക് പണം കിട്ടാതെ വരുന്ന സാഹചര്യത്തിലാണ് നെല്ല് സംഭരണം സഹകരണ സംഘങ്ങൾ ഏറ്റെടുക്കാൻ തീരുമാനിച്ചത്. നെല്ല് സംഭരിച്ച ഉടൻ തന്നെ കർഷകർക്ക് പണം നൽകാനുള്ള നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ നടപ്പിലാക്കുന്ന സംഭരണം സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി എ.കെ. ബാലൻ അധ്യക്ഷനായി. സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ, കെ.ഡി. പ്രസേനൻ എം.എൽ.എ, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ചാമുണ്ണി, ജോയൻറ് രജിസ്ട്രാർ എം.കെ. ബാബു, മുൻ എം.എൽ.എ വി. ചെന്താമരാക്ഷൻ, ബാങ്ക് പ്രസിഡൻറ് കെ.എൻ. നാരായണൻ, സെക്രട്ടറി വി.കെ. സണ്ണി, എസ്. അബ്ദുൽ റഹ്മാൻ, അനിത പോൾസൺ, കവിത മാധവൻ, രമേഷ് വേണുഗോപാൽ, എസ്. കല്യാണകൃഷ്ണൻ, പി. മനോമോഹൻ, ഇ.കെ. നാരായണൻ, കെ. ബാലൻ, എ. ആണ്ടിയപ്പു, എൻ. അമീർ, റെജി കെ. മാത്യു, എം. രമാഭായ്, സി. തമ്പു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.