കനത്ത മഴയിൽ മുംബൈ

കനത്ത മഴയിൽ മുംബൈ 108 വിമാന സർവിസുകൾ റദ്ദാക്കി രാജ്യാന്തര സർവിസുകൾ ഡൽഹിയിലേക്ക് തിരിച്ചുവിട്ടു റദ്ദാക്കിയതിൽ കരിപ്പൂരിലേക്കുള്ള വിമാനവും മുംബൈ: നഗര ജീവിതത്തി‍​െൻറ താളം തെറ്റിച്ച് മഴ ശക്തമായി തുടരുന്നു. വെളളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തി‍​െൻറ മുന്നറിയിപ്പ്. പ്രതിദിനം 900ത്തിലേറെ ആഭ്യന്തര, രാജ്യാന്തര സർവിസ് നടത്തുന്ന വിമാനത്താവളത്തെ മഴ സാരമായി ബാധിച്ചു. രണ്ടുദിവസത്തിനിടെ 108 വിമാനങ്ങളുടെ സർവിസ് റദ്ദാക്കി. രാജ്യാന്തര സർവിസുകൾ ഡൽഹിയിലേക്ക് തിരിച്ചുവിട്ടു. ചൊവ്വാഴ്ച രാത്രി മുംബൈയിൽ വന്നിറങ്ങിയ സ്പൈസ്ജെറ്റ് വിമാനം കനത്ത മഴയെയും കാറ്റിനെയും തുടർന്ന് റൺവേയിൽ നിന്ന് തെന്നിമാറിയതോടെയായിരുന്നു സർവിസ് നിർത്തിവെച്ചത്. ചൊവ്വാഴ്ച െജറ്റ് എയർവേസി‍​െൻറ 68 വിമാനങ്ങൾ അടക്കം 75 വിമാനങ്ങളാണ് റദ്ദാക്കിയത്. ജെറ്റ് എയർവേസി​െൻറ മുംബൈ-കോഴിക്കോട് സർവീസും റദ്ദാക്കിയിട്ടുണ്ട്. മൂംബൈയിൽ നിന്ന് 10.40ന് കരിപ്പൂരിലെത്തി 11. 45ന് തിരിച്ച് പോകേണ്ട വിമാനമാണിത്. സബർബൻ ട്രെയിൻ, വാഹന ഗതാഗതത്തെ സാരമായി ബാധിച്ചില്ല. മുംബൈയിൽനിന്ന് പുണെ വഴിയുള്ള ആറോളം ദീർഘദൂര ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. ബുധനാഴ്ച സ്കൂളുകൾക്കും കോളജുകൾക്കും സർക്കാർ അവധി നൽകി. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അഭ്യൂഹങ്ങളുടെ പെരുമഴയാണ് ജനങ്ങളെ വലച്ചത്. പലയിടങ്ങളിൽ വെള്ളം കയറിയെന്നും സീ ലിങ്ക് ഉൾപ്പെടെ പ്രധാന നിരത്തുകൾ അടച്ചെന്നും ഉച്ചക്ക് 12ന് വേലിയേറ്റമുണ്ടാകുമെന്നും അഭ്യൂഹങ്ങൾ പരന്നു. ഇത് നിഷേധിച്ച് സർക്കാറും മുംബൈ നഗരസഭയും രംഗത്തെത്തി. 3,500ഒാളം ജീവനക്കാർ സേവനസജ്ജരായുണ്ടെന്ന് നഗരസഭ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.