മത്സ്യ മൊത്തവിതരണകേന്ദ്രം: പ്ലാൻറ്​ നിലനിൽക്കുന്നത്​ നഗരസഭയുടെ സ്ഥലത്തെന്ന്​ പുതിയ കരാറുകാർ

കൊണ്ടോട്ടി: നഗരത്തിലെ മത്സ്യമൊത്തവിതരണ കേന്ദ്രത്തിെല മാലിന്യസംസ്കരണ പ്ലാൻറ് നിലനിൽക്കുന്നത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണെന്ന് പുതിയ കരാറുകാർ. 2010-11 സാമ്പത്തിക വർഷത്തിൽ അഞ്ച് ലക്ഷം രൂപ വകയിരുത്തിയതിൽ മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് പ്ലാൻറ് നിർമിച്ചിരിക്കുന്നതെന്നും കരാറുകാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 1999 മാർച്ച് രണ്ടിന് കൊണ്ടോട്ടി പഞ്ചായത്തിന് സ്വകാര്യവ്യക്തി കൈമാറിയ സ്ഥലത്താണ് പ്ലാൻറ് നിലനിൽക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും കരാറുകാർ ഹാജരാക്കി. സ്വകാര്യ സ്ഥലത്താണ് പ്ലാൻറ് നിലനിൽക്കുന്നെതന്ന് പഴയ കരാറുകാർ നേരത്തെ അവകാശപ്പെട്ടിരുന്നു. തങ്ങൾ പുതിയ പ്ലാൻറി​െൻറ നിർമാണം ആരംഭിച്ചിരുന്നുവെന്നും അത് പഴയ കരാറുകാർ തടസ്സപ്പെടുത്തുകയായിരുന്നുവെന്നും ഇവർ ആരോപിച്ചു. നഗരസഭ ഫണ്ടുപയോഗിച്ച് നിർമിച്ച പ്ലാൻറ് അവരുടെ സ്ഥലത്ത് ഉണ്ടായിരിക്കെ പുതിയത് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടും നൽകിയിട്ടില്ല. പഴയ കരാറുകാർ ഇപ്പോൾ കോടതിയിൽ നൽകിയിരിക്കുന്നത് കള്ളക്കേസാണ്. സിവിൽ കേസിൽ നടപടി പൂർത്തിയാകാൻ കാലതാമസമെടുക്കും. നടപടികൾ വൈകിപ്പിക്കുന്നതിന് വേണ്ടിയാണ് അവർ കേസ് നൽകിയിരിക്കുന്നത്. ഇത്രയും കാലം തർക്കമില്ലാത്ത ഭൂമിയിൽ തർക്കം ഉന്നയിച്ചത് പഴയ കരാറുകാരാണ്. കൊണ്ടോട്ടി സി.െഎയുടെ സാന്നിധ്യത്തിൽ ചേർന്ന സമവായ ചർച്ചയിൽ സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ എല്ലാവരും അംഗീകരിച്ചതാണ്. എന്നാൽ, ഇതിന് വിരുദ്ധമായി ഇവർ കോടതിയെ സമീപിക്കുകയാണുണ്ടായത്. ഹൈകോടതി ഉത്തരവി​െൻറ അടിസ്ഥാനത്തിൽ പൊലീസ് സംരക്ഷണമുണ്ടായിട്ടും മർദനമേൽക്കുന്ന സാഹചര്യമാണ്. നിയമപ്രകാരം ലേലം വിളിച്ചിട്ടും മൂന്ന് മാസമായി കച്ചവടം ചെയ്യാൻ സാധിക്കുന്നില്ല. മീൻ കുറഞ്ഞ വിലക്ക് മറ്റു മാർക്കറ്റുകളിൽ കൊണ്ടുപോയി വിൽക്കുന്നതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നതെന്ന് പുതിയ കരാറുകാർ ഉന്നയിച്ചു. വാർത്തസമ്മേളനത്തിൽ ലുഖ്മാൻ കാരി, ജംഷീദ് ആലങ്ങാടൻ എന്നിവർ സംബന്ധിച്ചു. നഗരസഭയുടെ സ്ഥലം വേലി കെട്ടി സംരക്ഷിക്കാൻ ഉപസമിതി ശിപാർശ കൊണ്ടോട്ടി: മത്സ്യ മൊത്തവിതരണകേന്ദ്രത്തിൽ നഗരസഭയുടെ സ്ഥലം വേലി കെട്ടി സംരക്ഷിക്കാൻ ഉപസമിതി യോഗത്തി​െൻറ ശിപാർശ. സമീപ സ്ഥല ഉടമകൾ നഗരസഭയുടെ സ്ഥലത്ത് അവകാശമുന്നയിച്ച് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് തീരുമാനം. നഗരസഭയുടെ സ്ഥലം അനധികൃതമായി ഉപയോഗിക്കുന്നത് തടയാനും തീരുമാനമായി. മത്സ്യ വിതരണകേന്ദ്രത്തിൽ സ്ഥിരമായി സംഘർഷം നടക്കുന്ന സാഹചര്യത്തിൽ നഗരസഭ റവന്യൂ, പൊലീസ് അധികൃതരുടെ യോഗം തിങ്കളാഴ്ച വിളിച്ചു. ക്രമസമാധാന പ്രശ്‌നത്തിൽ മറ്റു വകുപ്പുകളുടെ നിലപാട് അനുസരിച്ചായിരിക്കും മത്സ്യ മൊത്തവിതരണ കേന്ദ്രത്തി​െൻറ ഭാവി. ഉപസമിതിയുടെ ശിപാർശകൾ കൗൺസിൽ യോഗത്തിൽ സമർപ്പിക്കും. യോഗത്തിൽ നഗരസഭ ചെയർമാൻ സി.കെ. നാടിക്കുട്ടി, സ്ഥിരംസമിതി അധ്യക്ഷൻമാർ, കക്ഷി നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.