'ഒരുമയുടെ മഹോത്സവം'

വണ്ടൂർ: ബാലസംഘം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വണ്ടൂരിൽ 'ഒരുമയുടെ മഹോത്സവം' സംഘടിപ്പിച്ചു. വണ്ടൂർ ടൗണിൽ നടന്ന പരിപാടി ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് ഇ. ലിനീഷ് ഉദ്‌ഘാടനം ചെയ്തു. മഞ്ചേരി റോഡിൽനിന്ന് ആരംഭിച്ച കുട്ടികളുടെ ഘോഷയാത്രയോടെയാണ് പരിപാടി തുടങ്ങിയത്. തുടർന്ന് വണ്ടൂർ ടാക്സി സ്റ്റാൻഡിൽ നടന്ന പൊതുയോഗത്തിൽ ബാലസംഘം ഏരിയ പ്രസിഡൻറ് പി. ശിഥിൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ജെ.പി. അനുരാഗ്, സ്വാഗത സംഘം ഭാരവാഹികളായ പി. രാധാകൃഷ്ണൻ, ജെ. ക്ലീറ്റസ്, സി. ജയപ്രകാശ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. ഭാരവാഹികളായ എം.എൻ. സായൂജ്, പി.ആര്യ, ഐശ്വര്യ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.