സെപ്റ്റിക് ടാങ്കിന് ചോർച്ച; കേരളാംകുണ്ടിൽ മൂക്കുപൊത്തി സന്ദർശകർ

കരുവാരകുണ്ട്: പ്രകൃതിഭംഗി ആസ്വദിക്കാൻ കേരളാംകുണ്ട് വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്നവരെ കാത്തിരിക്കുന്നത് അസഹ്യ ദുർഗന്ധം. സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്കൊഴുകുന്നതാണ് കാരണം. കേന്ദ്രത്തിലേക്കുള്ള പ്രവേശനകവാടം കടന്ന് വെള്ളച്ചാട്ടത്തിനടുത്തേക്കുള്ള വഴിയിലാണ് കക്കൂസും മൂത്രപ്പുരയുമുള്ളത്. സ്ഥലപരിമിതി കാരണം സെപ്റ്റിക് ടാങ്കിന് മുകളിൽതന്നെയാണ് മൂത്രപ്പുര നിർമിച്ചിരിക്കുന്നത്. ടാങ്കിൽ വെള്ളം നിറഞ്ഞ് ഉറവായി പുറത്തേക്ക് കിനിയുകയാണ്. ഇത് തൊട്ടടുത്തുള്ള ടീ ഷോപ്പിലും പരിസരത്തും കനത്ത ദുർഗന്ധം പരത്തുന്നു. ഈ മലിനജലം ചോല വഴി വെള്ളച്ചാട്ടത്തിൽ കലരുന്നുമുണ്ട്. പരിസ്ഥിതി മലിനീകരണത്തിനെതിരെ ഗ്രീൻ കാർപറ്റ് പദ്ധതി നടപ്പാക്കിയ പ്രദേശം കൂടിയാണ് കേരളാംകുണ്ട്. പ്രശ്നം പരിഹരിക്കേണ്ട ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ വിഷയത്തിലിടപെട്ടിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.