ചുങ്കത്തറ സി.എച്ച്.സി ഡയാലിസിസ് സെൻറര്‍ ഉദ്ഘാടനം 16ന്

എടക്കര: ജനകീയ കൂട്ടായ്മയില്‍ ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡയാലിസിസ് സ​െൻറര്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സര്‍ക്കാറി​െൻറ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ഡയാലിസിസ് സ​െൻററാകും ചുങ്കത്തറയിലേത്. രണ്ടേക്കറില്‍ എല്ലാവിധ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന നിലമ്പൂര്‍ േബ്ലാക്കിന് കീഴിലുള്ള സി.എച്ച്.സിയില്‍ ഡയാലിസിസ് സ​െൻറര്‍ ആരംഭിക്കുന്നതിനായി നിരവധി ശ്രമങ്ങള്‍ മുമ്പേ നടത്തിയിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ കാരണം മുടങ്ങുകയായിരുന്നു. നിര്‍മാണം പൂര്‍ത്തിയാക്കിയ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സൗകര്യപ്രദമായ ഭാഗത്ത് ആശുപത്രി വികസന സമിതിയുടെ ചെലവിലും പൂര്‍ണ നിയന്ത്രണത്തിലുമായിരിക്കും ഡയാലിസിസ് സ​െൻറര്‍ പ്രവര്‍ത്തിക്കുക. വികസന സമിതിയുടെ തീരുമാനമനുസരിച്ച് ഒരു സാമ്പത്തിക ബാധ്യതകളും ആരോഗ്യവകുപ്പിന് വരാത്ത രീതിയിലും ആശുപത്രിയുടെ ഭാവി വികസനത്തിനും തടസ്സമുണ്ടാകാത്ത വിധത്തിലുമായിരിക്കും സ​െൻററി​െൻറ പ്രവര്‍ത്തനം. സ​െൻററി​െൻറ പ്രവര്‍ത്തനം സംബന്ധിച്ച് യഥാസമയങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സര്‍ക്കാർ നിര്‍ദേശമുണ്ട്. മലയോര മേഖലയിലെ എടക്കര, ചുങ്കത്തറ, വഴിക്കടവ്, മൂത്തേടം, പോത്തുകല്‍, ചാലിയാര്‍ ഗ്രാമപഞ്ചായത്തുകളിലെ നിര്‍ധന രോഗികള്‍ക്കാണ് സ​െൻറര്‍ യാഥാര്‍ഥ്യമാകുന്നതോടെ പ്രയോജനം ലഭിക്കുക. അടുത്തിടെ എട്ട് മെഷീനുകള്‍ സ്ഥാപിച്ച് സ​െൻററി​െൻറ പ്രവര്‍ത്തനം അനൗപചാരികമായി ആരംഭിച്ചിട്ടുണ്ട്. നിത്യേന എട്ട് രോഗികളെയാണ് ഡയാലിസിസിന് വിധേയമാക്കുന്നത്. ഉദ്ഘാടനത്തിന് മുമ്പ് രണ്ട് ഷിഫ്റ്റുകളിലായി പതിനഞ്ച് പേര്‍ക്ക് ഡയാലിസിസ് നല്‍കാനാണ് തീരുമാനം. എടക്കര പ്രവാസികൂട്ടായ്മ (സേവ-രണ്ട് മെഷീന്‍), പി.വി. അന്‍വര്‍ എം.എൽ.എ സ്വന്തം നിലയില്‍ (ഒന്ന്), വ്യാപാരി വ്യവസായി ഏകോപന സമിതി (ഒന്ന്), നിലമ്പൂര്‍ പ്രവാസി അസോസിയേഷന്‍ (ഒന്ന്), ഖത്തര്‍ നിലമ്പൂര്‍ അസോസിയേഷന്‍ (ഒന്ന്), പോത്തുകല്‍ പ്രവാസി കൂട്ടായ്മ (പോപ്പി ജിദ്ദ- ഒന്ന്), മൂത്തേടം പ്രവാസി കൂട്ടായ്മ (തണല്‍- ഒന്ന്) എന്നിവരാണ് എട്ട് മെഷീനുകള്‍ നല്‍കിയിരിക്കുന്നത്. ഈയിനത്തില്‍ 42 ലക്ഷം രൂപയാണ് പ്രവാസികളുടെ സംഭാവന. ചുങ്കത്തറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി കൂട്ടായ്മയായ 'കൈത്താങ്ങ് ആര്‍.ഒ പ്ലാൻറ് സജ്ജീകരിക്കാനും കട്ടിലും അനുബന്ധ സാധനങ്ങളും വയറിങ് ആന്‍ഡ് പ്ലമ്പിങ് എന്നിവക്കായി പതിനാറര ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. ഇങ്ങിനെ 66,84,000 രൂപയാണ് ഡയാലിസിസ് സ​െൻററിനായി പൊതുസമൂഹം സമാഹരിച്ച് നല്‍കിയിരിക്കുന്നത്. കൂടാതെ എം.എല്‍.എ ഫണ്ടില്‍നിന്നും അഞ്ച് മെഷീനുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി അമ്പത് ലക്ഷം രൂപ അനുവദിച്ചതായി പി.വി. അന്‍വര്‍ എം.എല്‍.എ അറിയിച്ചു. ആറ് ജീവനക്കാരാണ് സ​െൻററില്‍ നിലവിലുള്ളത്. പ്രവര്‍ത്തനത്തിനായി മൊത്തം എട്ട് ലക്ഷത്തോളം രൂപയാണ് മാസം ചെലവ് വരുന്നത്. വൈദ്യുതി മുടക്കം ഒഴിവാക്കുന്നതിന് സ​െൻററിനായി ഒരു ഫീഡര്‍ സ്ഥാപിക്കണമെന്നും താലൂക്ക് ആശുപത്രിയായി സി.എച്ച്.സിയെ പ്രഖ്യാപിക്കണമെന്നുമുള്ള ആവശ്യം നിലനില്‍ക്കുന്നുണ്ട്. സ​െൻററി​െൻറ പ്രവര്‍ത്തനത്തിന് ഫണ്ട് കെണ്ടത്തുന്നതിനായി നിലമ്പൂര്‍ േബ്ലാക്ക് പഞ്ചായത്ത്, ആറ് ഗ്രാമപഞ്ചായത്തുകള്‍, വാര്‍ഡുകള്‍ എന്നിവ കേന്ദ്രീകരിച്ച് സപ്പോര്‍ട്ടിങ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാലയങ്ങള്‍, സന്നദ്ധ സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുന്നുവെന്നതും ഈ കാരുണ്യ കൂട്ടായ്മക്ക് മുതല്‍കൂട്ടാണ്. ചിത്രവിവരണം: ചുങ്കത്തറ സി.എച്ച്.സിയിലെ ഡയാലിസിസ് യൂനിറ്റ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.