നിലമ്പൂർ: സ്ഥാപകദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത‍്യ പരിഷത്ത് നിലമ്പൂരിൽ പഠനശിബിരം നടത്തി. കേരളത്തിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾ ഭവനരഹിതരായിക്കഴിയുമ്പോൾ 20 ലക്ഷം വീടുകൾ താമസക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുകയാണെന്നും മിച്ചവീടുകൾ മുഴുവൻ പിടിച്ചെടുക്കാൻ നിയമനിർമാണം നടത്തണമെന്നും പരിഷത്ത് പഠനശിബിരം ആവശ‍്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ടി. ഗംഗാധരൻ 'പരിഷത്ത് ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തിൽ ഇന്മദിന ഓൺലൈൻ സന്ദേശം നൽകി. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ജനാർദനൻ 'വേണം മറ്റൊരു കേരളം' എന്ന വിഷയവും ജില്ല സെക്രട്ടറി വി.ആർ. പ്രമോദ് 'മറ്റൊരു കേരളം സാധ്യമാണ്' എന്ന വിഷയവും അവതരിപ്പിച്ചു. മേഖല പ്രസിഡൻറ് അഡ്വ. കെ.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. അരുൺകുമാർ, കെ. രാജേന്ദ്രൻ, എസ്.ബി. ഷാജി, സി. സുരേഷ് ബാബു, പി. സജിൻ, എം. ലിജിഷ്, നവാസ് അലി എന്നിവർ സംസാരിച്ചു. ഒക്ടോബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ പരിസര വികസന സംവാദയാത്ര നടത്താൻ തീരുമാനിച്ചു. പടം: 3- കേരള ശാസ്ത്ര സാഹിത‍്യപരിഷത്ത് നിലമ്പൂരിൽ നടത്തിയ പഠനശിബിരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.