പീപ്പിൾ കോഓപറേറ്റിവ് സൊസൈറ്റി ഓഹരി സമാഹരണം

കാരാട്: ബാങ്കിങ് പ്രവർത്തനങ്ങൾക്ക് പുറമെ സാമൂഹിക ഇടപെടലുകളും ലക്ഷ്യംവെച്ച് വാഴയൂർ പീപ്പിൾ കോഓപറേറ്റിവ് സൊസൈറ്റിയുടെ ഷെയർ സമാഹരണം തുടങ്ങി. മാലിന്യ നിർമാർജനം, ജൈവകൃഷി പ്രോത്സാഹനം, തൊഴിൽ യൂനിറ്റുകൾ, നിത്യോപയോഗ സാധനങ്ങൾ മധ്യവർത്തികളെ ഒഴിവാക്കി ഉപഭോക്താക്കൾക്ക് നൽകൽ, നിർമാണ പ്രവൃത്തികൾ, ഇൻഫർമേഷൻ സ​െൻറർ തുടങ്ങിയവയാണ് പുതിയ സൊസൈറ്റിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഓഹരി സമാഹരണം സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ സി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. സാഫി കോളജ് പ്രിൻസിപ്പൽ ഡോ. പി.വി. ബഷീർ അഹമ്മദ് ആദ്യ ഓഹരി സ്വീകരിച്ചു. എൻ. ഭാഗ്യനാഥ്, സി. നിധീഷ്, ബാബുറാം മോഹൻ, പി. ആലിക്കോയ, സജ്ന മലയിൽ, പി.വി. അബ്ദുൽ മജീദ്, ഇ.കെ. ഫാറൂഖ്, ടി.വി. പൃഥിരാജ്, സമദ് മുറാദ്, കെ. സുബ്രഹ്മണ്യൻ മാസ്റ്റർ, അശോകൻ വാഴയൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.