മെഡിക്കല്‍ സീറ്റ് തട്ടിപ്പ്: പത്തുപേര്‍ അറസ്​റ്റില്‍

മംഗളൂരു: സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ എം.ബി.ബി.എസ് പ്രവേശനം വാഗ്ദാനംചെയ്ത് തട്ടിപ്പുനടത്തിയ 10 അംഗ സംഘത്തെ മംഗളൂരു കദ്രി പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിലെ അജയ് നായക് മുഖര്‍ജി (41), ലഖ്നോവിലെ സൗരവ് ഗുപ്ത എന്ന ദിവാകര്‍ (32), ഝാര്‍ഖണ്ഡിലെ അനൂപ് സിങ് (35), കൊല്‍ക്കത്തയിലെ സ്വാപാന്‍ വിശ്വാസ് എന്ന മഹേഷ് കുമാര്‍ (54), ഹൈദരാബാദിലെ എ. രാജീവ് കുമാര്‍ (40), ഝാര്‍ഖണ്ഡ് സ്വദേശികളായ അനില്‍ തുല്‍ജിറാം സമതനി എന്ന ജയേഷ് (62), മനീഷ്കുമാര്‍ ഷാ (30), ധീരജ് ശര്‍മ എന്ന വിക്രം (30), സഞ്ജയ്കുമാര്‍ മഹറ്റൂര്‍ (26) എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാന്‍ സ്വദേശി മഹേന്ദ്ര, ഡല്‍ഹി സ്വദേശി കമല്‍ സിങ് രാജ് പുരോഹിത് എന്നിവരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്. മംഗളൂരുവിലെ രണ്ടു സ്വകാര്യ മെഡിക്കല്‍ കോളജ് പ്രതിനിധികളെന്ന് പറഞ്ഞ് 5.40 ലക്ഷം രൂപ വീതമുള്ള ഡി.ഡി കൈപ്പറ്റിയതായാണ് ഇരുവരും പരാതിപ്പെട്ടത്. 5.40 ലക്ഷം രൂപയുടെ രണ്ടു ഡി.ഡികള്‍, 20 മൊബൈല്‍ ഫോണുകള്‍, രണ്ടു ലാപ്ടോപ്പുകള്‍, ഐപാഡ്, 10 ലക്ഷം രൂപ, രണ്ടു കാറുകള്‍, മംഗളൂരു എ.ജെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ദേര്‍ളക്കട്ട കെ.എസ്. ഹെഗ്ഡെ മെഡിക്കല്‍ അക്കാദമി എന്നീ സ്ഥാപനങ്ങളുടെ സീലുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.