ഭിക്ഷാടനത്തിനിടെ കഞ്ചാവ് വിൽപന: പിടിയിലായ അറുപതുകാരിയുടെ ഭാണ്ഡക്കെട്ടിൽ പണവും സ്വർണവും കുറ്റിപ്പുറം: ഭിക്ഷാടനവും കഞ്ചാവ് വിൽപനയും നടത്തിവന്ന വയോധികയെ പിടികൂടിയപ്പോൾ ഭാണ്ഡക്കെട്ടിൽ കഞ്ചാവിനൊപ്പം പതിനായിരത്തിലേറെ രൂപയും മൂന്നരപവൻ സ്വർണാഭരണങ്ങളും. കുറ്റിപ്പുറം സബ് സ്റ്റേഷൻ പരിസരത്തുനിന്ന് പാലക്കാട് ആലത്തൂർ സ്വദേശി വടക്കുംതറ ജൈനമേട്ടിൽ നൂർജഹാൻ (60) ആണ് എക്സൈസ് സംഘത്തിെൻറ പിടിയിലായത്. ഭാണ്ഡക്കെട്ട് പരിശോധിച്ചപ്പോഴാണ് എക്സൈസ് സംഘത്തിെൻറ കണ്ണുതള്ളിയത്. പ്രത്യേകഭാഗത്താണ് 11,500 രൂപയും 27 ഗ്രാം സ്വർണവും സൂക്ഷിച്ചിരുന്നത്. യാചകവേഷത്തിൽ കുറ്റിപ്പുറത്തും പരിസരങ്ങളിലും അലയാറുള്ള നൂർജഹാൻ കഞ്ചാവ് വിൽപനയും നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധിക്കുകയായിരുന്നു. പ്രാദേശികതലത്തിലുള്ള ചില്ലറ വിൽപനക്കാർക്കാണ് കഞ്ചാവ് എത്തിച്ചിരുന്നതെന്നാണ് വിവരം. ഇത്തരം സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് സംശയിക്കുന്നു. നാട്ടുകാർക്ക് സംശയം തോന്നാതിരിക്കാനാണ് യാചകവേഷത്തിൽ യാത്ര ചെയ്യുന്നതെന്ന് നൂർജഹാൻ അധികൃതരോട് പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.