ജോലി നഷ്​ടമായപ്പോൾ ലഹരി വിൽപന; യുവാവ് ​പിടിയിൽ

തിരൂർ: നിക്ഷേപതട്ടിപ്പിനെ തുടർന്ന് അടച്ചുപൂട്ടിയ തുഞ്ചത്ത് ജ്വല്ലേഴ്സിലെ ജീവനക്കാരൻ ട്രെയിനിൽ ലഹരി കടത്തുന്നതിനിടെ പിടിയിൽ. പാലക്കാട് നല്ലേപ്പുള്ളി സ്വദേശി ഷൈജുവിനെയാണ് (36) ആർ.പി.എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്. സംശയം തോന്നി ബാഗ് പരിശോധിക്കുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷൈജുവിനെ ആർ.പി.എഫ് എ.എസ്.ഐ എം.പി. ഷിനോജ്കുമാറും സംഘവും കീഴടക്കുകയായിരുന്നു. തിരൂർ റെയിൽേവ സ്റ്റേഷനിൽ ഞായറാഴ്ച പുലർച്ചയാണ് സംഭവം. 1680 പാക്കറ്റ് ഹാൻസ് പിടികൂടി. ഞായറാഴ്ച പുലർച്ച മംഗലാപുരം-മലബാർ എക്സ്പ്രസിൽ തിരൂരിലിറങ്ങിയ ഷൈജു പുറത്തേക്ക് പോകുന്നതിനിടെയാണ് ആർ.പി.എഫ് അധികൃതരുടെ കണ്ണിൽ പെട്ടത്. ഹെഡ് കോൺസ്റ്റബിൾമാരായ കെ. കാർത്തികേയൻ, കെ. ശശിധരൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചോദ്യം ചെയ്യലിലാണ് തുഞ്ചത്ത് ജ്വല്ലേഴ്സ് ജീവനക്കാരനായിരുന്നെന്നും ജോലി നഷ്ടപ്പെട്ടതോടെയാണ് ഹാൻസ് കടത്ത് ആരംഭിച്ചതെന്നും വ്യക്തമാക്കിയത്. 30 ചെറിയ പാക്കറ്റുകൾ അടങ്ങുന്ന 56 വലിയ പാക്കറ്റ് ഹാൻസാണ് ലഭിച്ചത്. മാർക്കറ്റിൽ മുക്കാൽ ലക്ഷത്തോളം വിലവരുമെന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. photo: tir ml2 ഷൈജു ആർ.പി.എഫ് സംഘത്തോടൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.