ഒറ്റപ്പാലം: സിനിമയിൽ ദീർഘകാലം മേക്കപ്മാനായി പ്രവർത്തിച്ചിരുന്ന ആലങ്ങാട് പള്ളിത്തൊടി വീട്ടിൽ പത്മനാഭനെ (85) അമ്പലപ്പാറയിലെ വാടക വീടിന് മുന്നിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെ സ്ഥലത്തെത്തിയ വീട്ടുടമയാണ് െപാലീസിൽ വിവരം അറിയിച്ചത്. വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ സ്റ്റെപ്പിൽ തട്ടി വീണതാകാം മരണകാരണമെന്ന് കരുതുന്നു. കുറച്ചുകാലമായി ഇദ്ദേഹം ഇവിടെ ഒറ്റക്കാണ് താമസം. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പരിശോധനക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ഗൗരിയമ്മ. മക്കൾ: ഇന്ദിര, രാധാകൃഷ്ണൻ. മരുമകൻ: കൃഷ്ണകുമാർ. പടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.