വ്യത്യസ്ത ഉത്തരവുകൾ; അധ്യാപകരുടെ ദിവസവേതനത്തിന് ഏകീകരണമില്ല

കാളികാവ് (മലപ്പുറം): ഗവ. എൽ.പി, യു.പി സ്‌കൂളുകളിൽ ദിവസവേതന അധ്യാപകരുടെ ശമ്പളം പലവിധത്തിൽ. ധനവകുപ്പി​െൻറയും പൊതുവിദ്യാഭ്യാസ വകുപ്പി​െൻറയും വ്യത്യസ്ത ഉത്തരവുകളാണ് വിനയായത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പ്രകാരം 2017--18ല്‍ പ്രൈമറി അധ്യാപകര്‍ക്ക് ദിവസവേതന നിരക്ക് 850 രൂപയായി നിജപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, 2017 മാര്‍ച്ചിലെ ധനവകുപ്പ് ഉത്തരവ് പ്രകാരം 895 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. പിന്നീട് പൊതുവിദ്യാഭ്യാസ വകുപ്പുതന്നെ എയ്ഡഡ് സ്കൂളിലെ പ്രൈമറി അധ്യാപകരുടെ ദിവസവേതന നിരക്ക് ധനവകുപ്പി​െൻറ ഉത്തരവനുസരിച്ച് 895 രൂപയാണെന്നും ഉത്തരവിറക്കി. വിവിധ വകുപ്പുകളില്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്നവരുടെ വേതനം വർധിപ്പിച്ച ഉത്തരവിലാണ് പ്രൈമറി അധ്യാപകരുെടയും വേതനം വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്. എന്നാൽ, സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ അധ്യാപകരുടെ കാര്യത്തില്‍ ഇത്തരം ഉത്തരവ് ഇറക്കാത്തതിനാലാണ് ഗവ. എല്‍.പി, യു.പി സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് പലവിധം ശമ്പളം ലഭിക്കാൻ കാരണമായത്. മൂന്ന് ഉത്തരവുകളും വിവിധ തരത്തിലായതിനാല്‍ 45 രൂപയുടെ വ്യത്യാസമാണുണ്ടായത്. ധനവകുപ്പ് മാര്‍ച്ചില്‍ ഇറക്കിയ ഉത്തരവ് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലുള്ളതാണെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍, ആഗസ്റ്റിലും വിവിധ സ്‌കൂളുകളില്‍ പല വിധത്തിലാണ് ശമ്പളം നല്‍കിയത്. വര്‍ധിപ്പിച്ച വേതനം നല്‍കാന്‍ ചില സ്‌കൂളുകളില്‍ പ്രധാനാധ്യാപകര്‍ തയാറാകാത്തതാണ് പ്രശ്നം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.