ഒാരാടംപാലം^മാനത്തുമംഗലം ബൈപാസ്​ നിർമാണം: 12ന്​ സർവകക്ഷി യോഗം

ഒാരാടംപാലം-മാനത്തുമംഗലം ബൈപാസ് നിർമാണം: 12ന് സർവകക്ഷി യോഗം പെരിന്തൽമണ്ണ: ഒാരാടംപാലം-മാനത്തുമംഗലം ബൈപാസ് റോഡ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ചൊവ്വാഴ്ച വൈകീട്ട് ഏഴിന് പെരിന്തൽമണ്ണ വ്യാപാര ഭവനിൽ സർവകക്ഷി യോഗം ചേരും. എം.എൽ.എമാരായ ടി.എ. അഹമ്മദ് കബീർ, മഞ്ഞളാംകുഴി അലി എന്നിവരുടെ നേതൃത്വത്തിലാണ് സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്. രണ്ടുവർഷംമുമ്പ് അങ്ങാടിപ്പുറത്ത് റെയിൽവേ മേൽപാലം നിർമിച്ചത് കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ ഗതാഗതക്കുരുക്കിന് പരാഹാരമെന്ന നിലക്കാണ്. ഇത് താൽക്കാലിക ബദൽസംവിധാനമായിരുന്നു. മാനത്തുമംഗലം ബൈപാസ് ദീർഘകാലാടിസ്ഥാനത്തിലുള്ള മറ്റൊരു പാതയായിട്ടാണ് കണക്കാക്കുന്നത്. രണ്ടും ഒരേസമയത്ത് നിർമിക്കുക എന്നത് പ്രായോഗികമല്ലാത്തതിനാലാണ് അടിയന്തരമായി റെയിൽവേ മേൽപാലം നിർമിച്ചത്. ഒാരാടംപാലം-മാനത്തുമംഗലം ബൈപാസിനുള്ള ശ്രമങ്ങൾ പിന്നീട് തുടരുമെന്ന് അന്നുതന്നെ പ്രഖ്യാപിച്ചതാണ്. പുതിയ ബൈപാസിന് ശക്തമായ ജനകീയ സമ്മർദമുണ്ടാകേണ്ട സാഹചര്യത്തിലാണ് രാഷ്ട്രീയ, സംഘടന പ്രവർത്തകർ, വ്യാപാരി വ്യവസായികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരെ പെങ്കടുപ്പിച്ച് സർവകക്ഷി യോഗം വിളിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.