കാമ്പസ് ഉത്സവ൦: സ്വാഗത സംഘം രൂപവത്കരിച്ചു

പട്ടാമ്പി: കാലിക്കറ്റ് സർവകലാശാല യൂനിയ‍​െൻറ 'കാമ്പസ് ഉത്സവ൦' ഒക്ടോബർ 12 മുതൽ 14 വരെ പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ നടക്കു൦. യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്തു. ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. കെ. സുമ അധ്യക്ഷത വഹിച്ചു. സർവകലാശാല യൂനിയൻ ചെയർമാൻ ശരദ്പ്രസാദ് സംസാരിച്ചു. എ.എൻ. നീരജ് സ്വാഗതവും പട്ടാമ്പി കോളജ് യൂനിയൻ ചെയർമാൻ മഹേഷ് ലാൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മന്ത്രി എ.കെ. ബാലൻ, വി.എസ്. അച്യുതാനന്ദൻ എം.എൽ.എ, എം.ബി. രാജേഷ് എം.പി, പി.കെ. ബിജു എം.പി, മുഹമ്മദ് മുഹ്സിൻ എം.എൽ.എ (മുഖ്യ രക്ഷാധികാരികൾ), എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി, പട്ടാമ്പി നഗരസഭ ചെയർമാൻ കെ.പി. വാപ്പുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കമ്മുക്കുട്ടി എടത്തോൾ, സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രഫ. സി.പി. ചിത്ര, സർവകലാശാല യൂനിയൻ ചെയർമാൻ ശരദ്പ്രസാദ് (രക്ഷാധികാരികൾ), ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ് (സംഘാടക സമിതി ചെയർമാൻ), പട്ടാമ്പി കോളജ് പ്രിൻസിപ്പൽ (വൈസ് ചെയർമാൻ), സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറി എ.എൻ. നീരജ് (ജനറൽ കൺവീനർ), ഗവ. കോളജ് സംസ്കൃത വിഭാഗം അധ്യാപകൻ ഡോ. സത്യൻ (ജോയിൻറ് കൺവീനർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.