Posted On
date_range Updated On
date_range മദ്യശാലകളുടെ ദൂരപരിധി: -പൗരസമിതി പ്രതിഷേധിച്ചു
ചങ്ങരംകുളം: മദ്യശാലകളുടെ ദൂരപരിധി വിദ്യാലയങ്ങളിൽനിന്നും ആരാധനാലയങ്ങളിൽനിന്നും 200 മീറ്ററിൽനിന്ന് 50 മീറ്റർ ആയി കുറച്ച സർക്കാർ നടപടിയിൽ ചങ്ങരംകുളം പൗരസമിതി പ്രതിഷേധിച്ചു. ചെയർമാൻ പി.പി.എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു. മദ്യ നിരോധന സമിതി ജില്ല വൈസ് പ്രസിഡൻറ് പ്രണവം പ്രസാദ്, റാഫി പെരുമുക്ക്, അലിമോൻ നരണിപ്പുഴ, കെ.സി. അലി, ഷാക്കിർ ചങ്ങരംകുളം, കുഞ്ഞുമുഹമ്മദ് പന്താവൂർ, സുരേഷ് ആലംകോട്, കെ. അബ്ദുൽ ഖാദർ, പി.പി. ഉമർ കുട്ടി, മുജീബ് കോക്കൂർ, കെ. അനസ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.