ഓണം-പെരുന്നാൾ ആഘോഷം തിരൂർ: തിരൂർ വൈ.എം.സി.എയുടെ നേതൃത്വത്തിൽ കോരങ്ങത്തെ സ്നേഹവീട്ടിലെ അന്തേവാസികൾക്കായി ഓണം-പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. ഡോ. ഖമറുന്നീസ അൻവർ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡൻറ് മനോജ് ജോസ് അധ്യക്ഷത വഹിച്ചു. എസ്. ദാനം, ബേബി തോമസ്, ക്ഷാജി ജോർജ്, എൻ.പി. ജോൺസ, എം.ഐ. ഐസക്ക്, കനക ജെയ്ൻ, എം.ജെ. ജേക്കബ്, മറിയാമ്മ ടീച്ചർ, എ.സി. പ്രവീൺ, രാകേഷ്, പ്രിൻസ് ജോർജ് എന്നിവർ സംസാരിച്ചു. അന്തേവാസികളും വൈ.എം.സി.എ പ്രവർത്തകരും ചേർന്ന് പൂക്കളമിട്ടു. കലാപരിപാടികളും ഓണസദ്യയും ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.