സി.പി.എം വളാഞ്ചേരി ഏരിയ സമ്മേളനം കടുങ്ങാത്തുകുണ്ടിൽ

കല്‍പകഞ്ചേരി: സി.പി.എം 22ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി വളാഞ്ചേരി ഏരിയ സമ്മേളനം ഡിസംബർ എട്ട്, ഒമ്പത്, പത്ത് തീയതികളിൽ കടുങ്ങാത്തുകുണ്ടിൽ സഖാവ് കുഞ്ഞാപ്പു മാസ്റ്റർ നഗറിൽ നടക്കും. സമ്മേളനത്തി​െൻറ വിജയകരമായ നടത്തിപ്പിന് 501 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. മാമ്പ്ര മദ്റസ ഓഡിറ്റോറിയത്തിൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം വി.പി. സക്കറിയ ഉദ്ഘാടനം ചെയ്തു. വി.പി. ശങ്കരൻ അധ്യക്ഷത വഹിച്ചു. കെ. ഷാജി സ്വാഗതവും കബീർ ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.