മലപ്പുറം: തൊഴിലവകാശം സംരക്ഷിക്കുക, വർഗീയതയെ തടയുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എസ്.ടി.യു നടത്തുന്ന പാർലമെൻറ് മാർച്ചിെൻറയും ഡൽഹിയിൽ നടക്കുന്ന മഹാധർണയുടെയും മുന്നോടിയായി പ്രക്ഷോഭ വിളംബര സംഗമം നടത്തി. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വർഗീയതക്കെതിരെ തൊഴിലാളികൾ നടത്തുന്ന മുന്നേറ്റം രാജ്യത്തിെൻറ രാഷ്ട്രീയ മാറ്റത്തിൽ നിർണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാർലമെൻറ് മാർച്ചിൽ പങ്കെടുക്കുന്ന പ്രവർത്തകർക്കുള്ള യാത്രയയപ്പ് എസ്.ടി.യു ദേശീയ സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.എ.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു. അഡ്വ. യു.എ. ലത്തീഫ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, അൻവർ മുള്ളമ്പാറ, ടി.പി. ഹാരിസ്, ടി.എച്ച്. കുഞ്ഞാലി, കെ.കെ. ഹംസ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.