കരുവാരകുണ്ട്: കോൺഗ്രസുമായി ചർച്ചയില്ല- ^ലീഗ്

കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് പത്ത് ദിവസത്തിനകം നടക്കാനിരിക്കെ കരുവാരകുണ്ടിൽ പുതിയ മുന്നണി രൂപംകൊള്ളുമെന്ന് സൂചന. പതിറ്റാണ്ടുകളായി പഞ്ചായത്ത് ഭരിക്കുന്ന മുസ്ലിം ലീഗിനെ പുറത്തുനിർത്താൻ കോൺഗ്രസും സി.പി.എമ്മും ധാരണയിലെത്തുമെന്നാണ് ബുധനാഴ്ച സി.പി.എം, ലീഗ് കേന്ദ്രങ്ങളിൽ നിന്നറിഞ്ഞത്. കോൺഗ്രസുമായി ചർച്ച നടക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ത​െൻറ അറിവിൽ അവരുമായി മുസ്ലിം ലീഗ് ചർച്ച നടത്തിയിട്ടില്ലെന്നും അഡ്വ. എം. ഉമ്മർ എം.എൽ.എ അറിയിച്ചു. കരുവാരകുണ്ടിൽ ലീഗ് തെരഞ്ഞെടുപ്പിനെ നേരിട്ടതും ഇത്രയുംകാലം പഞ്ചായത്ത് ഭരിച്ചതും യു.ഡി.എഫായിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗ്രാമപഞ്ചായത്ത് ഭരണം ലഭിക്കുന്ന പക്ഷം കോൺഗ്രസുമായി സഹകരിക്കാൻ സി.പി.എം ഒരുക്കമാണെന്ന് ഏരിയ കമ്മിറ്റി അംഗം എം. മുഹമ്മദ് മാസ്റ്റർ. അതല്ല, കോൺഗ്രസ് മറുവഴി തേടുകയാണെങ്കിൽ ഞങ്ങൾ ഞങ്ങളുടെ വഴി നോക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, സഹകരണത്തി​െൻറ വഴി തേടാൻ കോൺഗ്രസും സി.പി.എമ്മും ചർച്ചക്കൊരുങ്ങുന്നതായും സൂചനയുണ്ട്. കോൺഗ്രസ് ഒരുക്കമാണെങ്കിൽ അവരുമായി ചർച്ച നടത്താൻ മുതിർന്ന നേതാക്കളടങ്ങുന്ന അഞ്ചംഗ സമിതിയെ സി.പി.എം നിശ്ചയിച്ചിട്ടുണ്ട്. ഇത്തരമൊരു സമിതിക്ക് കോൺഗ്രസും രൂപം നൽകിയതായാണ് വിവരം. കോൺഗ്രസും ലീഗും അടുക്കാനാവാത്ത വിധം അകന്ന സാഹചര്യം മുതലാക്കി പഞ്ചായത്ത് ഭരണം പിടിക്കുകയാണ് സി.പി.എമ്മി​െൻറ ലക്ഷ്യം. സി.പി.എമ്മി​െൻറ കോൺഗ്രസ് വിരോധം കാപട്യമാണെന്ന് ലീഗ് നേതാക്കൾ ആരോപിക്കുമ്പോഴും കോൺഗ്രസ്--സി.പി.എം സഹകരണം പ്രാദേശിക ലീഗ് നേതൃത്വത്തിലെ പലരെയും ആശങ്കപ്പെടുത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.