ജനകീയ ആർ.ഡി.ഒ ടി.വി. സുഭാഷ് തിരൂരിനോട് വിടപറയുന്നു

തിരൂർ: തിരൂരിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ആർ.ഡി.ഒ ടി.വി. സുഭാഷ് തിരൂരിനോട് വിടപറയുന്നു. ഐ.എ.എസ് പദവി നൽകി സർക്കാർ വിജ്ഞാപനം പുറത്തിറങ്ങിയതോടെ പുതിയ തട്ടകം കാത്തിരിക്കുകയാണ് അദ്ദേഹം. അടുത്തയാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തിൽ ഇദ്ദേഹത്തിനുള്ള പുതിയ പദവി നിശ്ചയിക്കപ്പെടുമെന്നാണ് സൂചന. കഴിഞ്ഞവർഷം നവംബറിലാണ് തൃശൂർ ചെറുവത്തേരി സ്വദേശിയായ സുഭാഷ് തിരൂരിൽ ചുമതലയേറ്റത്. പൊന്നാനിപ്പുഴ സംരക്ഷണ നടപടികൾക്ക് മുന്നിട്ടിറങ്ങി. വ്യാപാരികെളയും തദ്ദേശ സ്ഥാപന പ്രതിനിധികെളയും റവന്യൂ അധികൃതെരയും കോർത്തിണക്കി വിവിധ പദ്ധതികൾ നടപ്പാക്കി. കൊടക്കൽ ഭൂനികുതി പ്രശ്നത്തിനും പരിഹാരമുണ്ടാക്കി. താനൂരിൽ പൊലീസ് അതിക്രമമുണ്ടായപ്പോൾ വീടുകളിലെത്തി നേരിട്ട് വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ജില്ലയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കാനുള്ള ചുമതല ഇദ്ദേഹത്തിനായിരുന്നു. പോളിങ് സ്റ്റേഷനുകളിൽ വീൽചെയറുകൾ ഒരുക്കിയത് ദേശീയശ്രദ്ധ നേടിയിരുന്നു. ഗായകൻ കൂടിയാണ് ഇദ്ദേഹം. 2007ൽ ഡെപ്യൂട്ടി കലക്ടറായി പാലക്കാട്ടാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഇടുക്കിയിൽ ഭൂപരിഷ്കരണ ഡെപ്യൂട്ടി കലക്ടറായിരിക്കെ മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ രണ്ടാം ദൗത്യസംഘത്തിൽ പ്രവർത്തിച്ചു. മൂന്നാർ കൈയേറ്റം സംബന്ധിച്ച് ഇദ്ദേഹം തയാറാക്കിയ റിപ്പോർട്ടാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. കോട്ടയത്ത് നാലര വർഷം എ.ഡി.എം ആയി പ്രവർത്തിച്ചു. ആലപ്പുഴ, തലശേരി എന്നിവിടങ്ങളിലും മെട്രോ റെയിൽ കോർപറേഷനിലും പ്രവർത്തിച്ചിട്ടുണ്ട്. ബുധനാഴ്ച തിരൂർ ഗാന്ധിയൻ പ്രകൃതി ചികിത്സാലയത്തിൽ മലയാള സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാറിന് നൽകിയ യാത്രയയപ്പിനിടെ ടി.വി. സുഭാഷിനെ ആദരിച്ചു. കെ. ജയകുമാർ പൊന്നാടയണിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.