പാലക്കാട്: കോഴിക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (ഇംഹാൻസ്) പോസ്റ്റ് ബേസിക് ഡിേപ്ലാമ ഇൻ സൈക്യാട്രിക് നഴ്സിങ് കോഴ്സിന് നവംബർ 10 വരെ അപേക്ഷിക്കാം. ഫോൺ: 9605770068. വയോജന ദിനാചരണം: മികച്ച ബ്ലോക്ക് പഞ്ചായത്തിന് അവാർഡ് നൽകും പാലക്കാട്: വയോജന ദിനാചരണത്തിെൻറ ഭാഗമായി മികച്ച വയോജന ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന ബ്ലോക്ക് പഞ്ചായത്തിന് അവാർഡ് നൽകും. വയോജന ക്ഷേമ പ്രവർത്തനങ്ങൾക്ക് നീക്കിവെച്ച തുക, നടപ്പാക്കുന്ന പദ്ധതികൾ, വയോസൗഹൃദ സൗകര്യങ്ങൾ, പാലിയേറ്റിവ് യൂനിറ്റുകൾ, വയോജന ക്ലബ്, പകൽവീടുകളുടെ പ്രവർത്തനം എന്നിവ പരിഗണിച്ചാണ് അവാർഡ് നൽകുക. ബ്ലോക്ക് പഞ്ചായത്തുകൾ അപേക്ഷയും വിശദമായ െപ്രാപ്പോസലും ഒക്ടോബർ 30നകം സിവിൽ സ്റ്റേഷനിലെ ജില്ല സാമൂഹിക നീതി ഓഫിസിലെത്തിക്കണം. ഫോൺ: 0491 2505791. വ്യവസായം തുടങ്ങാൻ ഭൂമി നൽകും പാലക്കാട്: ജില്ലയിലെ വ്യവസായ വികസന പ്രദേശങ്ങളായ കഞ്ചിക്കോട്, പുതുശ്ശേരി, കപ്പൂർ, കൊപ്പം എന്നിവിടങ്ങളിൽ ഭൂമി ലഭിക്കുന്നതിന് വ്യവസായ സംരംഭകർക്ക് അപേക്ഷിക്കാം. 0851-00-102-88 എന്ന ട്രഷറി ഹെഡ് ഓഫ് അക്കൗണ്ടിൽ അപേക്ഷ ഫീസായി 5000 രൂപയും 8443-00-103 ട്രഷറി ഹെഡ് ഓഫ് അക്കൗണ്ടിൽ ഇ.എം.ഡി.യായി 2000 രൂപയും അടക്കണം. ഫോൺ: 0491 2505385, 2505408.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.