ഓടിത്തുടങ്ങുന്നതിനിടെ ട്രെയിനിെൻറ ബോഗിയിൽ തീ; ദുരന്തം ഒഴിവായി

തിരൂർ: പുറപ്പെടുന്നതിനിടെ ട്രെയിനി​െൻറ ബോഗിയിൽ തീ കണ്ടെത്തി. ബ്രേക്ക് സംവിധാനത്തിലെ തകരാർ മൂലം കണ്ണൂർ-ആലപ്പി എക്സിക്യൂട്ടിവ് എക്സ്പ്രസി​െൻറ ബോഗിയിലാണ് ചൊവ്വാഴ്ച രാവിലെ തിരൂരിൽനിന്ന് പുറപ്പെടവെ തീ കണ്ടത്. തുടർന്ന് ഈ ബോഗി ഉപേക്ഷിച്ച് യാത്ര തുടർന്നു. ബോഗി ഒമ്പത് മണിക്കൂറോളം പാളത്തിൽ കിടന്നു. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽനിന്ന് പുറപ്പെടാനൊരുങ്ങുന്നതിനിടെയാണ് തീയുയർന്നത്. ഗാർഡ് കണ്ടതോടെ നിർത്താൻ നിർദേശം നൽകി. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഘടിപ്പിച്ച അധികബോഗിയാണ് തകരാറിലായത്. ഇതിലെ യാത്രക്കാരെ മറ്റ് ബോഗികളിലേക്ക് മാറ്റി. പുറപ്പെടുന്നതിന് മുമ്പ് അപകടം കണ്ടതിനാലാണ് വൻ അപകടം ഒഴിവായത്. ഷൊർണൂരിൽനിന്ന് വിദഗ്ധരെത്തി വൈകീട്ട് അേഞ്ചാടെയാണ് ബോഗി കൊണ്ടുപോയത്. അത്രയും നേരം ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ രണ്ടാം പ്ലാറ്റ്ഫോമിലൂടെ കടത്തിവിട്ടു. Tir G1 train: വേർപ്പെടുത്തിയ ബോഗി തിരൂർ റെയിൽവേ സ്റ്റേഷനിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.