എടത്തനാട്ടുകര ചലഞ്ചേഴ്സ് ഫുട്​ബാൾ: സീസൺ ടിക്കറ്റ് വിതരണം തുടങ്ങി

pw mc അലനല്ലൂർ: എടത്തനാട്ടുകര ചലഞ്ചേഴ്സ് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ മേളയുടെ സീസൺ ടിക്കറ്റ് വിതരണോദ്ഘാടനം പ്രശസ്ത സിനിമ താരം കുഞ്ചാക്കോ ബോബൻ നിർവഹിച്ചു. ടൂർണമ​െൻറി​െൻറ ലാഭവിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കായിക വികസനത്തിനും വേണ്ടിയാണ് വിനിയോഗിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ടൂർണമ​െൻറിൽനിന്ന് ലഭിച്ച ആറ് ലക്ഷത്തിലധികം രൂപ കൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. കൂടാതെ അംഗപരിമിതരായ രണ്ടുപേർക്ക് മുച്ചക്ര വാഹനം നൽകാനും നാലുവർഷമായി നിർധന കുടുംബത്തെ ദത്തെടുക്കാനും ചലഞ്ചേഴ്സിന് സാധിച്ചു. ക്ലബി​െൻറ കീഴിൽ ഫുട്ബാൾ അക്കാദമിയും പ്രവർത്തിക്കുന്നുണ്ട്. സന്തോഷ് ട്രോഫി താരങ്ങളായ വി.പി. സുഹൈർ, മുഹമ്മദ് പാറോക്കോട്ടിൽ, കേരള പൊലീസ് താരം സി. സാജിദ് തുടങ്ങിയവർ ചലഞ്ചേഴ്സ് ക്ലബി​െൻറ സംഭാവനകളാണ്. നവംബർ 12ന് ആരംഭിക്കുന്ന ടൂർണമ​െൻറ് പാലക്കാട് ജില്ലയിലെ ഈ വർഷത്തെ ആദ്യ ഫുട്ബാൾ മേളയാണ്. ടൂർണമ​െൻറ് നടത്തിപ്പിന് പി. അബ്ദുല്ല (ചെയർ), എൻ. കമാൽ, പി. ഷാജഹാൻ, പി. അഹമ്മദ് സുബൈർ (വൈസ് ചെയർ), ഒ. ഫിറോസ് (കൺ), സി. ബഷീർ, പി. നൗഷാദ് (ജോ. കൺ), എം. അലി (ട്രഷ) എന്നിവർ ഭാരവാഹികളായി സ്വാഗത സംഘം രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു. caption: - എടത്തനാട്ടുകര ചലഞ്ചേഴ്സ് അഖിലേന്ത്യ ഫുട്ബാൾ മേളയുടെ സീസൺ ടിക്കറ്റ് വിതരണോദ്ഘാടനം സിനിമതാരം കുഞ്ചാക്കോ ബോബൻ നിർവഹിക്കുന്നു ഐക്യരാഷ്ട്ര ദിനാചരണം അലനല്ലൂർ: ഐക്യരാഷ്ട്ര ദിനാചരണത്തിൽ സമാധാനത്തിന് ഒരുകൈ ചാർത്ത് എന്ന സന്ദേശവുമായി എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് നടത്തിയ പരിപാടി പ്രധാനാധ്യാപകൻ പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഉണ്ണീൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർ സി. സിദ്ദീഖ്, അധ്യാപകരായ ധനീഷ്, നസീർ, ദീപ, സുധ, ശുഭ, സ്കൂൾ ചെയർമാൻ ഷൗലക് അലി, എൻ.എസ്.എസ് ലീഡർ സ്വാലിഹ്, ഫർഹാന, മിസ്‌ന എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.