ഷൊർണൂർ: ഉപജില്ല സ്കൂൾ ശാസ്ത്രമേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വാടാനാംകുറുശ്ശി ഗവ. എച്ച്.എസ്.എസ് ജേതാക്കളായി. ഹൈസ്കൂൾ വിഭാഗത്തിൽ ചളവറ എച്ച്.എസ്.എസ്, യു.പി വിഭാഗത്തിൽ എഴുവന്തല നോർത്ത് എ.യു.പി സ്കൂൾ ഒന്നാമതായി. സാമൂഹിക ശാസ്ത്രമേളയിൽ ഹയർ സെക്കൺഡറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഷൊർണൂർ സെൻറ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിനാണ് ഒന്നാം സ്ഥാനം. എൽ.പി വിഭാഗത്തിൽ എഴുവന്തല ഈസ്റ്റ് എ എം.എൽ.പി സ്കൂൾ ഒന്നാമതെത്തി. ഐ.ടി മേളയിൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ വല്ലപ്പുഴ എച്ച്.എസ്.എസിനാണ് ഒന്നാം സ്ഥാനം. യു.പി വിഭാഗത്തിൽ പനയൂർ ടി.എം.യു.പി സ്കൂൾ ഒന്നാമതെത്തി. കവിതാസമാഹാരം പ്രകാശനം ചെയ്തു ഷൊർണൂർ: പി.എസ്. അശോക്, എം.കെ. അജിത, സുനിൽ കുമാർ പുതുക്കാട്, എച്ച്.എം. സുഹാസ്, മനു മാധവൻ എന്നിവർ ചേർന്നെഴുതിയ 'നിഴൽ മരങ്ങൾ പൂക്കുന്നയിടം' കവിത സമാഹാരം എഴുത്തുകാരൻ വി.കെ. ഷാജി പ്രകാശനം ചെയ്തു. കവി രാജീവ് പിള്ളത്ത് അധ്യക്ഷത വഹിച്ചു. കുഴൂർ വിൽസൺ, സജി കല്യാണി, ഡോ. പി. സജീവ് കുമാർ, വിജേഷ് തോട്ടിക്കൽ, രാജീവ് പുരുഷോത്തമൻ, ടി.ജി. അജിത, സ്വാതി മോഹൻ, ഹരി ഏറ്റുമാനൂർ, മനോജ് ചെങ്ങന്നൂർ, ടി.ആർ. ഉണ്ണി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.