ജില്ലയിൽ തൊഴിലുറപ്പ്​ കുടിശ്ശിക 17 കോടി

മലപ്പുറം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാറില്‍നിന്ന് ജില്ലക്ക് ലഭിക്കാനുള്ളത് 17 കോടി. ജൂലൈ മുതൽ തൊഴിലാളികളുടെ കൂലിയിനത്തിൽ 14 േകാടിയാണ് കുടിശ്ശിക. നിര്‍മാണസാമഗ്രികളുടെയും വിദഗ്ധ/അര്‍ധവിദഗ്ധ തൊഴിലാളികളുടെ കൂലിയിനത്തിലും മൂന്നുകോടിയോളമാണ് ലഭിക്കാനുള്ളത്. 53,080 കുടുംബങ്ങൾക്കായി 1,08,100 െതാഴിൽദിനങ്ങളാണ് നൽകിയത്. മൂന്നും നാലും മാസം പണിയെടുത്ത കൂലിയാണ് കിട്ടാനുള്ളത്. 2.97 ലക്ഷം പേരാണ് ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 1.40 ലക്ഷം പേർ പണിയെടുക്കുന്നുണ്ട്. പണം ലഭിക്കാതായതോടെ പദ്ധതി പ്രവർത്തനം താളംതെറ്റുകയാണ്. ജില്ലയിൽ കഴിഞ്ഞ സാമ്പത്തികവർഷത്തെ കുടിശ്ശികയായ 34 കോടി കേന്ദ്രസർക്കാർ ഏപ്രിലിൽ അനുവദിച്ചെങ്കിലും സെപ്റ്റംബറോടെയാണ് വിതരണം പൂർത്തിയായത്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ കുടിശ്ശികയായ തൊഴിലാളികളുടെ വേതനമാണ് ആദ്യം കൊടുത്തുതീർത്തത്. ഏറെ പ്രേക്ഷാഭങ്ങൾക്ക് ശേഷമാണ് തൊഴിലുറപ്പ് കുടിശ്ശിക കേന്ദ്രസർക്കാർ കൊടുത്തുതീർത്തത്. കൂലി മുടങ്ങിയതോടെ സമരത്തിനിറങ്ങാൻ ഒരുങ്ങുകയാണ് തൊഴിലാളികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.