സൈക്കിൾ ക്ലബ്​ ഉദ്ഘാടനം 30ന്

വൈരങ്കോട്: സൗത്ത് പല്ലാർ ജി.എം.എൽ.പി സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് സൈക്കിൾ പരിശീലനത്തിനായി തുടങ്ങുന്ന സൈക്കിൾ ക്ലബി‍​െൻറ ഉദ്ഘാടനം 30ന് പ്രശസ്ത സൈക്കിൾ സഞ്ചാരി അനസ് സ്ലോണ്ട് നിർവഹിക്കും. ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പാനപാത്ര സമർപ്പണം വാർഡ് മെംബർ സൂർപ്പിൽ സുബൈദ നിർവഹിക്കും. മോട്ടിവേഷൻ െട്രയ്നർ കെ.ഐ. സജിത് ക്ലാസെടുക്കും. സൗത്ത് പല്ലാർ സി.എച്ച്. കൾച്ചറൽ സ​െൻററും വിവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുമാണ് സൈക്കിളുകൾ സ്പോൺസർ ചെയ്തത്. കൗശൽ മേള ഉദ്ഘാടനം നാളെ തിരൂർ: കൗശൽമേള ഉദ്ഘാടനവും കേന്ദ്ര സർക്കാറി​െൻറ നൈപുണ്യ വികസന പദ്ധതി പ്രകാരം കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വ്യാഴാഴ്ച രണ്ടിന് തിരൂർ കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തിൽ നടക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.