താനൂർ: കെ. പുരം ജനകീയ വായനശാലയുടെ നേതൃത്വത്തിൽ വനിതകൾക്കായി 28ന് സ്വയം പ്രതിരോധ പരിശീലക്യാമ്പ് നടത്തും. സ്ത്രീസുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള പൊലീസിെൻറ സഹകരണത്തോടെ കേരളാധീശ്വരപുരം ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ പുതുകുളങ്ങര എ.എൽ.എൽ.പി സ്കൂളിൽ നടക്കുന്ന ക്യാമ്പ് വനിത സർക്കിൾ ഇൻസ്പെക്ടർ ഷർലറ്റ് മണി ഉദ്ഘാടനം ചെയ്യും. സബ് ഇൻസ്പെക്ടർമാരായ രാജേന്ദ്രൻ നായർ, ബി. പ്രദീപ് കുമാർ എന്നിവർ മുഖ്യാതിഥികളാവും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മല്ലിക ടീച്ചർ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.