കുറ്റിപ്പുറം: നടുവട്ടം എ.യു.പി സ്കൂൾ ആവിഷ്കരിച്ച 'സ്വപ്നവിദ്യാലയം-2023' പദ്ധതിക്ക് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തുടക്കം കുറിച്ചു. അഞ്ചുവർഷംകൊണ്ട് ഉന്നത പഠനനിലവാരവും മികച്ച ആധുനിക സൗകര്യങ്ങളുമുള്ള വിദ്യാലയമാക്കി മാറ്റുക എന്നതാണ് പദ്ധതി ലക്ഷ്യം. ഇതിെൻറ ഭാഗമായി എെൻറ നാടിെൻറ വിദ്യാലയം, ഹരിത വിദ്യാലയം, നൂതന വിദ്യാലയം, മാതൃക വിദ്യാലയം, സന്ദർശക വിദ്യാലയം എന്നീ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ടച്ച് സ്ക്രീൻ സൗകര്യത്തോടെ ഇൻററാക്ടീവ് വൈറ്റ് ബോർഡ് സ്ഥാപിക്കും. ഘട്ടംഘട്ടമായി ഒാരോ ക്ലാസ്മുറികളും ആധുനികവത്കരിക്കും. മാതൃക ക്ലാസ്മുറി പദ്ധതി ജനുവരി ഒന്നിന് തുടങ്ങും. അതിെൻറ പ്രഖ്യാപനവും ചടങ്ങളിൽ നടന്നു. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ സോൾ ഫൗണ്ടേഷനാണ് പദ്ധതികൾക്ക് നേതൃത്വം നൽകുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ് കുട്ടി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരി അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൻ ലത മാരായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി. സിദ്ദിഖ്, സോൾ ഫൗണ്ടേഷൻ ഡയറക്ടർ രാജ് മോഹൻ, വാർഡ് അംഗങ്ങളായ വിനോദ്, ഹുസൈൻ, മാനേജ്മെൻറ് പ്രതിനിധി അനൂപ്, പി.ടി.എ പ്രസിഡൻറ് രാജേന്ദ്രൻ, പ്രധാനാധ്യാപിക രാജലക്ഷ്മി എന്നിവർ സംബന്ധിച്ചു. ഉദ്ഘാടനം നടത്തി പെരുമ്പടപ്പ്: എട്ട്, ഒമ്പത് ക്ലാസുകളിലെ വളരെ പിന്നാക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തിക്കൊണ്ടുവരാനും പഠനനേട്ടം കൈവരിക്കാനുമുള്ള 'ശ്രദ്ധ', 'നവപ്രഭ' എന്നീ പദ്ധതികളുടെ ഉദ്ഘാടനം വന്ദേരി ഹയർ സെക്കൻഡറി സ്കൂളിൽ വാർഡ് മെംബർ മോഹനൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് സി. ദിനേശ് അധ്യക്ഷത വഹിച്ചു. നവപ്രഭ കോഒാഡിനേറ്റർ എ. ശ്രീകുമാർ പദ്ധതി വിശദീകരിച്ചു. പെരുമ്പടപ്പ് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ വത്സൻ, പി.ടി.എ വൈസ് പ്രസിഡൻറ് ഉസ്മാൻ, പി.ടി.എ അംഗങ്ങളായ കെ. ജലീൽ, ഷാജഹാൻ, ജലീൽ, സുബി വന്നേരി, സ്കൂൾ മാനേജർ എൻ. അശോകൻ, അയിരൂർ മുഹമ്മദാലി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എം.വി. കുഞ്ഞിമോൻ സ്വാഗതവും ജോ. കോഒാഡിനേറ്റർ അബ്ദുൽ സമദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.