പൊന്നാനി: ക്ഷേത്രദർശനം കഴിഞ്ഞ് പോവുകയായിരുന്ന അധ്യാപികയുടെ സ്വർണാഭരണം ബൈക്കിലെത്തിയ സംഘം പൊട്ടിച്ചുകടന്നു. പുഴമ്പ്രം ഗ്രാമം സ്വദേശി ചാലിയത്ത് സന്തോഷിെൻറ ഭാര്യയും വിജയമാതാ ഹൈസ്‌കൂൾ അധ്യാപികയുമായ സ്മിതയുടെ അഞ്ച് പവെൻറ താലിച്ചെയിനാണ് പൊട്ടിച്ചത്. കണ്ടകുറുമ്പക്കാവ് ക്ഷേത്രദർശനം കഴിഞ്ഞ് ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെ ഹൈവേയിൽനിന്ന് ബാവാ റോഡുവഴി വീട്ടിലേക്കുപോവുകയായിരുന്നു ടീച്ചറും മകനും. തത്സമയം ബൈക്കിലെത്തിയ രണ്ടുപേരിൽ പിന്നിലിരിക്കുന്നയാൾ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നയാൾ ഹെൽമറ്റ് ധരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ ഇത്തരത്തിൽ പത്തോളം സംഭവങ്ങളാണ് പൊന്നാനി നഗരസഭയിലും പരിസരങ്ങളിലും നടന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെപ്പോലും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മാല പൊട്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്മിതയുടെ ഭർത്താവ് സന്തോഷ് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.