നെല്ലിക്കുറുശിയിൽ തെരുവുനായുടെ ആക്രമണത്തിൽ വയോധികന് പരിക്ക്

മദ്റസ വിദ്യാർഥിക്ക് നേരേയും ആക്രമണം പത്തിരിപ്പാല: ലെക്കിടി പേരൂർ പഞ്ചായത്തിലെ നെല്ലിക്കുറുശി മേഖലയിൽ തെരുവ് നായുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. നെല്ലിക്കുറുശി പഴംകുളം സുലൈമാനാണ് (63) തെരുവുനായുടെ അക്രമണത്തിൽ പരിക്കേറ്റത്. ഇതേസമയം അതുവഴി നടന്നു പോകുകയായിരുന്ന മദ്റസ വിദ്യാർഥിനിക്ക് നേരേയും തെരുവുനായുടെ ആക്രമണമുണ്ടായി. ദേഹത്ത് പർദ്ദ ധരിച്ചതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. പള്ളത്തൊടി മുഹമ്മദി​െൻറ മകൾ ഫാത്തിമ സനക്ക് (ഏഴ്) നേരെയാണ് അക്രമണം ഉണ്ടായത്. നാട്ടുകാർ ബഹളം വെച്ചതോടെയാണ് നായ ഓടിയത്. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. സുലൈമാന് ഇടത് കാലിലാണ് കടിയേറ്റത് ഉടൻതന്നെ ഒറ്റപ്പാലത്തും പിന്നീട് തൃശൂരിലും എത്തി ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.