ജനപങ്കാളിത്തത്താൽ സേവനമാതൃകയൊരുക്കി കാവനൂർ വില്ലേജ് ഒാഫിസ്

മഞ്ചേരി: വില്ലേജ് ഒാഫിസി​െൻറ പതിവ് മുഖംമാറ്റി ഐ.എസ്.ഒ അംഗീകാരം നേടിയ കാവനൂർ ഗ്രാമം മികവി‍​െൻറ പടവുകൾ കയറിയത് സർക്കാറിന് ഒരു സാമ്പത്തിക ചെലവുമില്ലാതെ. ജനം സർക്കാർ ഒാഫിസുകൾ കയറിയിറങ്ങുന്ന സ്ഥിരംകാഴ്ചകൾക്ക് വിരാമമിടാനായതാണ് വലിയ നേട്ടമെന്ന് കാവനൂർ പഞ്ചായത്തും വില്ലേജ് അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. 90,000 രൂപ ചെലവിൽ എ.സി, കാത്തിരിക്കുന്നവർക്കായി ടി.വിക്ക് 20,000 രൂപ, 10,000 രൂപ ചെലവിൽ പഞ്ചിങ് മെഷീൻ, 1.20 ലക്ഷം രൂപ ചെലവിൽ നാല് ലാപ്ടോപ്പുകളും യു.പി.എസും... ജനപങ്കാളിത്തത്തിലാണ് ഇതെല്ലാം സാധിച്ചത്. ബജറ്റ് വിഹിതത്താൽ മാത്രം നടക്കാത്ത കാര്യമാണ് പഞ്ചായത്ത് പ്രസിഡൻറും വില്ലേജ് ഒാഫിസറും മേൽനോട്ടം വഹിക്കുന്ന വില്ലേജ് വികസന സമിതിയുടെ ഇടപെടലിലൂടെ സാധ്യമാക്കിയത്. പഴയകാല റെക്കോർഡ് റൂം മാറ്റിപ്പണിതു. വരുമാനം, ജാതി, നേറ്റിവിറ്റി, കുടുംബാംഗത്വം, പിന്തുടര്‍ച്ചാവകാശം, പോക്കുവരവ് തുടങ്ങി വിവിധ സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ് ഒാഫിസുകൾ പലതവണ കയറിയിറങ്ങുന്ന അവസ്ഥക്കാണ് വില്ലേജ് ഒാഫിസർ എം. മുകുന്ദനും അഞ്ച് സഹപ്രവർത്തകരും പഞ്ചായത്ത് ഭരണസമിതിയുടെകൂടി പങ്കാളിത്തത്തിൽ മാറ്റം വരുത്താനൊരുങ്ങിയത്. നികുതി വീട്ടിലിരുന്നടക്കാം. ഭൂരേഖകളും ഡിജിറ്റല്‍ സംവിധാനത്തിലായി. വില്ലേജിന് സ്വന്തമായി മൊബൈല്‍ ആപ്ലിക്കേഷനും വെബ്‌സൈറ്റും തയാറായി. കാവനൂർ വില്ലേജ് ഒാഫിസ് പുതുമോടിയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.