വടക്കഞ്ചേരി: മലപ്പുറം കോട്ടക്കലിന് സമീപം കാറിന് പിറകിൽ ബൈക്കിടിച്ച് മംഗലംഡാം പറശ്ശേരി സ്വദേശികളായ യുവാക്കൾ മരിച്ചു. പറശ്ശേരി തോട്ടിങ്കൽ വീട്ടിൽ കാശുവിെൻറ മകൻ ജ്യോതിഷ് (24), പറശ്ശേരി പരേതനായ കുഞ്ചെൻറ മകൻ വിനോദ് (24) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടുകൂടി കോട്ടക്കൽ കോഴിെച്ചനയിലായിരുന്നു അപകടം. കോഴിക്കോെട്ട സ്വകാര്യ ഹോട്ടലിലെ ജീവനക്കാരായ ഇരുവരും കോഴിക്കോട് നിന്ന് ഗുരുവായൂരിൽ ക്ഷേത്ര ദർശനം നടത്തി തിരികെ പോകുംവഴിയാണ് അപകടം. കാറിെൻറ പിറകിൽ ബൈക്കിടിച്ചതിനെ തുടർന്ന് റോഡിലേക്ക് മറിയുകയായിരുന്നു. ഈ സമയം എതിർ ദിശയിൽ വന്ന മറ്റൊരു കാർ ഇടിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. ഇരുവരെയും ഉടൻ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹങ്ങൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ആലത്തൂർ ക്രസൻറ് ആശുപത്രി മോർച്ചറിയിൽ. ഇരുവരുടെയും സംസ്കാരം ബുധനാഴ്ച രാവിലെ 10-ന് ചെറുകുന്നം ശ്മശാനത്തിൽ നടക്കും. രാധാമണിയാണ് ജ്യോതിഷിെൻറ അമ്മ. സഹോദരി: ജോമോൾ. വിനോദിെൻറ അമ്മ രുഗ്മണി. സഹോദരങ്ങൾ: ലീല, നീതു. photo: pd2 _Vadakkanchery Jyothish 24 ബൈക്കപകടത്തിൽ മരിച്ച ജ്യോതിഷ് (24)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.