വള്ളുവമ്പ്രം: പുല്ലാനൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മോങ്ങം സ്വദേശി പെരിങ്കടക്കാട്ട് ഒസ്സാൻ ആലിഹാജിയുടെ മകൻ മുജീബ് റാഫി (44) മരിച്ചു. മറ്റൊരു ബൈക്ക് യാത്രികനായ പുൽപ്പറ്റ തോട്ടേക്കാട് വള്ളംകുന്നൻ സൈതലവിയുടെ മകൻ സഖാഫി റാസിഖിനെ (21) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ പത്തിന് മഞ്ചേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ കണ്ട് മടങ്ങവേ പുല്ലാനൂരിൽ മുജീബ് റാഫി ഓടിച്ച ബൈക്കിന് പിറകിലായി റാസിഖിെൻറ ബൈക്ക് വന്നിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മുജീബ് റാഫി ഉച്ചയോടെ മരിച്ചു. റാസിഖ് അപകടനില തരണം ചെയ്തിട്ടില്ല. ഫസീലയാണ് മുജീബ് റാഫിയുടെ ഭാര്യ. മക്കൾ: മുഹമ്മദ് സലീഹ്, ശിയാസ്, മുഹമ്മദ് ശിബിലി. സഹോദരങ്ങൾ: ഹംസ, ഹുസൈൻ, സഹീർ, മുനീസ് ബാബു, ബിരിയുമ്മ, മൈമൂന, സീനത്ത്, അസ്മാബി. ഖബറടക്കം മോങ്ങം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു. റാസിഖ് അത്താണിക്കൽ എം.ഐ.സി കോളജ് ഡിഗ്രി മൂന്നാം വർഷ വിദ്യാർഥിയാണ്. പടം....mpd3 mujeeb rafi44
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.