ജില്ല ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു : നവംബർ അഞ്ച്, ആറ്, ഏഴ് തീയതികളിൽ എൻ.എസ്.എസ് ഹയർ സെക്കൻഡറിയിലും എൽ.എസ്.എൻ ഗേൾസ് ഹൈസ്‌കൂളിലുമായി നടക്കുന്ന പാലക്കാട് ജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക, പ്രവർത്തി പരിചയ, ഐ.ടി മേളയുടെ ലോഗോ പ്രകാശനം നഗരസഭ ചെയർമാൻ എൻ. നാരായണൻ നമ്പൂതിരി നിർവഹിച്ചു. പാലക്കാട് ഡി.ഡി.ഇ പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.ഇ.ഒ ടി. അംബികാവല്ലി, എ.ഇ.ഒ വി.കെ. ദ്വാരകാനാഥൻ എന്നിവർ സംസാരിച്ചു. caption: ജില്ല ശാസ്ത്രോത്സവം ലോഗോ പ്രകാശനം നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.