തവനൂരിൽ 2.70 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി

പുറത്തൂർ: തവനൂർ മണ്ഡലത്തിൽ 2.70 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ.ടി. ജലീൽ അറിയിച്ചു. മംഗലം പഞ്ചായത്തിൽ വാടിക്കൽ ബീച്ച് റോഡ് മുതൽ പുറത്തൂർ ജെട്ടി ലൈൻ റോഡിന് 61 ലക്ഷം രൂപയും പാണപടി മൈനർ കനാൽ റോഡിന് 30.20 ലക്ഷവും മംഗലം വാടിക്കൽ ബീച്ച് റോഡ് മുതൽ പടിഞ്ഞാറെക്കര നായർ തോട് ബീച്ച് റോഡിന് 138 ലക്ഷവും പുറത്തൂർ നമ്പ്രം പള്ളിറോഡിന് 41.30 ലക്ഷവും അനുവദിച്ചു. ഫിഷറീസ് വകുപ്പി​െൻറ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഉടൻ ട​െൻറർ നടപ്പടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.