അരീക്കോട്: ഉപജില്ല ശാസ്ത്രമേള കാവനൂർ വെണ്ണക്കോട് എ.യു.പി സ്കൂളിൽ സമാപിച്ചു. ശാസ്ത്ര വിഭാഗത്തിൽ എൽ.പി, യു.പി വിഭാഗത്തിൽ ജി.യു.പി സ്കൂൾ മൈത്രയും ഹൈസ്കൂൾ വിഭാഗത്തിൽ അരീക്കോട് സുല്ലമുസലാം ഓറിയൻറൽ സ്കൂളും ജേതാക്കളായി. പ്രവൃത്തി പരിചയമേളയിൽ എൽ.പി വിഭാഗത്തിൽ ജി.എൽ.പി സ്കൂൾ ചെങ്ങര, യു.പി വിഭാഗത്തിൽ വെണ്ണക്കോട് എ.യു.പി സ്കൂൾ, ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ് കാവനൂർ, ഹയർ സെക്കൻഡറിയിൽ കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസ് എന്നിവ ജേതാക്കളായി. ഗണിതമേള എൽ.പി വിഭാഗത്തിൽ എ.എം.എൽ.പി ഇരിവേറ്റി, യു.പി വിഭാഗത്തിൽ ജി.യു.പി.എസ് മൂർക്കനാട്, ഹൈസ്കൂൾ വിഭാഗത്തിൽ അൽ അൻവാർ കുനിയിൽ, ഹയർ സെക്കൻഡറിയിൽ ജി.വി.എച്ച്.എസ്.എസ് കീഴുപറമ്പ് എന്നിവ ജേതാക്കളായി. സാമൂഹിക ശാസ്ത്രമേള എൽ.പിയിൽ ജി.യു.പി.എസ് മൈത്ര, യു.പിയിൽ ജി.യു.പി മൂർക്കനാട്, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ അരീക്കോട് സുല്ലമുസലാം ഓറിയൻറൽ സ്കൂൾ എന്നിവ ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.