അമൃത എക്​സ്​പ്രസ്​ ഒന്ന്​ മുതൽ മധുര വരെ

പാലക്കാട്: തിരുവനന്തപുരത്തുനിന്നുള്ള അമൃത എക്സ്പ്രസ് നവംബർ ഒന്ന് മുതൽ മധുര വരെ ഒാടും. ചെന്നൈ എഗ്മോറിൽനിന്ന് പഴനി വരെ ഒാടിയിരുന്ന എക്സ്പ്രസ് ട്രെയിൻ ഒന്ന് മുതൽ പാലക്കാട് വരെ സർവിസ് നടത്തും. സർവിസ് നടത്തുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ ദിവസം ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു. രണ്ട് ട്രെയിനുകളുടെയും സർവിസ് നീട്ടണമെന്നാവശ്യപ്പെട്ട് ഒ. രാജഗോപാൽ എം.എൽ.എ, ബി.ജെ.പി നേതാക്കളായ എൻ. ശിവരാജൻ, സി. കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘം റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.