ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിന്​ തേഞ്ഞിപ്പലത്ത് പ്രതീക്ഷ കെയർ സെൻറർ

90 ലക്ഷത്തിൽപ്പരം രൂപയുടെ വേറെയും പദ്ധതികൾ തേഞ്ഞിപ്പലം: ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിന് തേഞ്ഞിപ്പലത്ത് പ്രതീക്ഷ ഡേ കെയർ സ​െൻറർ സ്ഥാപിക്കാൻ ജില്ല പഞ്ചായത്ത് പദ്ധതി. കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ് എൽ.പി സ്കൂളിൽ സ​െൻറർ സ്ഥാപിക്കാനാണ് പദ്ധതിയെന്ന് ജില്ല പഞ്ചായത്ത് അംഗം എ.കെ. അബ്ദുറഹ്മാൻ പറഞ്ഞു. കേന്ദ്രത്തിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് വാഹന സൗകര്യം ഏർപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾക്കാണ് തീരുമാനം. ഇതിനായി 25 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. മറ്റു വികസന പ്രവർത്തനങ്ങൾക്കുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതായും അദ്ദേഹം പറഞ്ഞു. തേഞ്ഞിപ്പലം പഞ്ചായത്തിലെ യൂനിവേഴ്സിറ്റി-കടക്കാട്ടുപാറ റോഡിന് 10 ലക്ഷം, വള്ളിക്കുന്ന് കോട്ടയിൽ കുടിവെള്ള പദ്ധതിക്ക് 6.5 ലക്ഷം, ചേലേമ്പ്ര പൈങ്ങോട്ടൂർ എസ്.സി കോളനി ഭവനസുരക്ഷ, തേഞ്ഞിപ്പലം ചാപ്പപ്പാറ എസ്.സി കോളനി ഭവനസുരക്ഷ എന്നിവക്ക് 10 ലക്ഷം, ചേലേമ്പ്ര കൊളക്കാട്ടുചാലി- ചാലിത്തോട് അരിക് സംരക്ഷണത്തിന് 10 ലക്ഷം, ചേളാരി െഎ.ഒ.സി ചാപ്പപ്പാറ റോഡ് പുനരുദ്ധാരണം 10 ലക്ഷം, പൈങ്ങോട്ടൂർ-ചേലൂപാടം റോഡ് 10 ലക്ഷം, പള്ളിക്കൽ പത്തായക്കല്ല് കുടിവെള്ള പദ്ധതിക്ക് 15 ലക്ഷം, ചേലേമ്പ്ര കേല യിൽ പുറായ് എ.സി കോളനി ഭവനസുരക്ഷക്ക് 10 ലക്ഷം, പുത്തൂർ പള്ളിക്കൽ ഹൈസ്കൂൾ റോഡിന് 10 ലക്ഷം, കൊല്ലംചിന-പൊറ്റമ്മൽ റോഡിന് 10 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. പദ്ധതികൾ ഈ വർഷം നടപ്പാക്കാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.