രാജ്യത്ത് ഇൗ നേട്ടം കൈവരിക്കുന്ന ആദ്യ വില്ലേജ് മലപ്പുറം: ജനകീയ കൂട്ടായ്മയിൽ സേവനരംഗത്ത് വിപ്ലവം സൃഷ്ടിച്ച, ഏറനാട് താലൂക്കിലെ കാവനൂർ വില്ലേജിന് െഎ.എസ്.ഒ അംഗീകാരം. രാജ്യത്ത് ഇൗ അംഗീകാരം ലഭിക്കുന്ന ആദ്യ വില്ലേജ് ഒാഫിസാണിതെന്ന് ജില്ല കലക്ടർ അമിത് മീണ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ എന്നിവർ വില്ലേജ് അധികൃതർക്ക് സർട്ടിഫിക്കറ്റ് കൈമാറും. ഭൂനികുതി ഒാൺലൈനായി അടക്കാനുള്ള സംവിധാനം, സേവനങ്ങൾ സംബന്ധിച്ച വിവരങ്ങളടങ്ങുന്ന വെബ്സൈറ്റ്, ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താൻ പഞ്ചിങ് സംവിധാനം, വില്ലേജിലെത്തുന്നവർക്ക് വിശ്രമിക്കാൻ എ.സി മുറികൾ, വായനശാല, ടി.വി, മുലയൂട്ടാനുള്ള സൗകര്യം, കുടിവെള്ളം തുടങ്ങിയ സംവിധാനങ്ങൾ ഇവിടെ ലഭ്യമാണ്. ഒാരോ മേശകൾക്ക് സമീപവും സേവനത്തിലുള്ളവരുടെ പേരും തസ്തികയും പ്രദർശിപ്പിച്ചിട്ടുണ്ട്. ആറ് സി.സി.ടി.വി കാമറയും ഇത് വകുപ്പുമന്ത്രിയുൾപ്പെടെയുള്ളവർക്ക് നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ട്. ഭൂരേഖയും ഡിജിറ്റൽ സംവിധാനത്തിലായി. ജനങ്ങളുടെ പിന്തുണയോടെയാണ് ഇതെല്ലാം നടപ്പാക്കിയതെന്ന് കലക്ടർ പറഞ്ഞു. റവന്യൂ വകുപ്പ് കാര്യാലയങ്ങൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാൻ സംസ്ഥാനത്ത് നടപടികൾ തുടങ്ങിയപ്പോൾതന്നെ കാവനൂർ വില്ലേജ് അത് പൂർത്തിയാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷനും വില്ലേജ് ഒാഫിസർ കൺവീനറും വിവിധ പാർട്ടി നേതാക്കളും നാട്ടുപ്രമുഖരും അംഗങ്ങളുമായ വികസന സമിതിയാണ് ഇൗ നേട്ടത്തിന് പിന്നിൽ. ഇതിന് ലഭിച്ച അംഗീകാരം കൂടിയാണ് ഇൗ നേട്ടമെന്ന് കലക്ടർ അറിയിച്ചു. mpg1 കാവനൂർ വില്ലേജ് ഓഫിസിന് ലഭിച്ച ഐ.എസ്.ഒ അംഗീകാരവുമായി ജില്ല കലക്ടർ അമിത് മീണ വാർത്തസമ്മേളനത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.