മലപ്പുറം: കോട്ടക്കുന്ന് റോഡിെൻറ ഒരുവശത്തെ അരിക് കോൺക്രീറ്റ് െചയ്ത് തുടങ്ങി. കുന്നുമ്മലിൽനിന്ന് കോട്ടക്കുന്ന് കവാടം വരെയുള്ള ഭാഗമാണ് കോൺക്രീറ്റ് ചെയ്യുന്നത്. ഇൗ റോഡ് ടാർ െചയ്ത് അരിക് കോൺക്രീറ്റ് ചെയ്യാൻ 15 കോടി രൂപ അനുവദിച്ചിരുന്നു. ടാറിങ് േനരത്തേ പൂർത്തിയായി. കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാകുന്നതോടെ കോട്ടക്കുന്നിലേക്ക് വരുന്ന സഞ്ചാരികൾക്ക് ഇവിടെ വാഹനം നിർത്തിയിടാനാകും. നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് പണമടച്ചുള്ള പാർക്കിങ് സൗകര്യമൊരുക്കാനും കഴിയും. മഴക്കാലത്ത് റോഡിലൂടെ വെള്ളമൊഴുകുന്നതിനും പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.