എടക്കര: സ്ത്രീധന, ശൈശവ വിവാഹങ്ങൾ പോലുള്ള സാമൂഹിക വിപത്തുകളെ പ്രതിരോധിക്കാന്‍ മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷനല്‍ സര്‍വിസ് സ്കീം വളൻറിയര്‍മാര്‍ പുതുമയാര്‍ന്ന ബോധവത്കരണവുമായി രംഗത്ത്. 'സ്ത്രീധന വിവാഹങ്ങളും ശൈശവ വിവാഹങ്ങളും ഞങ്ങളുടെ വീട്ടില്‍ ക്ഷണിക്കരുത്, ഞങ്ങള്‍ വരില്ല' എന്ന സ്റ്റിക്കര്‍ ഓരോ വീടുകളുടെയും മുന്‍ഭാഗത്ത് പതിപ്പിച്ചായിരുന്നു വിദ്യാര്‍ഥികളുടെ മാതൃക ബോധവത്കരണം. 1961ലെ സ്ത്രീധന നിരോധന നിയമത്തിലെയും 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിലെയും പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച നോട്ടീസും വിദ്യാര്‍ഥികള്‍ വീടുകളില്‍ വിതരണം ചെയ്തു. പരിപാടിയില്‍ പി.ടി.എ പ്രസിഡൻറ് കോട്ടയില്‍ ബഷീര്‍, വൈസ് പ്രസിഡൻറ് റംലത്ത് കൂട്ടീരി, മുസ്തഫ, ജൂബി, പ്രോഗ്രാം ഓഫിസര്‍ കെ. മുഹമ്മദ് റസാഖ് എന്നിവര്‍ സംസാരിച്ചു. വളൻറിയര്‍മാരായ റിംഷാന്‍, അഫീഫ്, ഋഷികേശ്, ആകാശ്, ഫാരിസ്, വര്‍ഗീസ്, ഫര്‍ഷിദ, ബബിത, ആതിര, കൃഷ്ണപ്രിയ, അസ്ന എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രവിവരണം: 1) സ്ത്രീധന, ശൈശവ വിവാഹങ്ങള്‍ക്കെതിരെ ബോധവത്കരണവുമായി മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ (edk-1) 2) സ്ത്രീധന, ശൈശവ വിവാഹങ്ങള്‍ക്കെതിരെ വീടുകളിൽ സ്റ്റിക്കര്‍ പതിക്കുന്ന വിദ്യാര്‍ഥികള്‍ (edk-2) വൈദ്യുതി മുടങ്ങും ചുങ്കത്തറ: സെക്ഷന്‍ പരിധിയില്‍ കുറ്റിമുണ്ട, തലഞ്ഞി മെയിന്‍ റോഡ് പരിസരങ്ങളില്‍ ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.