വന്യജീവി വാര ക്വിസ് മത്സര വിജയികളെ പ്രഖ‍്യാപിച്ചു

നിലമ്പൂര്‍: തേക്ക് മ്യൂസിയത്തില്‍ ഈ മാസം ഏഴിന് സംഘടിപ്പിച്ച വന്യജീവിവാര ക്വിസ് മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ പൂക്കോട്ടുംപാടം ഗുഡ് വില്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ സി.കെ. അനന്തകൃഷ്ണന്‍ ഒന്നാം സ്ഥാനവും പി.എം.എം.യു.പി സ്‌കൂള്‍ താളിപ്പാടത്തെ ബി.എസ്. നവജ്യോത് രണ്ടാം സ്ഥാനവും പറമ്പ ജി.യു.പി.എസിലെ എ.വി. ലെനീഷ്, പീവീസ് മോഡല്‍ സ്‌കൂളിലെ അമല്‍ തഹ്‌സീന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ പീവീസ് മോഡല്‍ സ്‌കൂളിലെ എസ്. സുവേദ ഒന്നാം സ്ഥാനവും പി.കെ. ഗായത്രി രണ്ടാം സ്ഥാനവും ജി.എം.വി.എച്ച്.എസ്.എസിലെ നിരഞ്ജന രവീന്ദ്രന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ട് വിഭാഗങ്ങളിലും പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.