നിലമ്പൂര്‍ ഉപജില്ല ശാസ്ത്രോത്സവം: സയന്‍സ് മേളയില്‍ പൂക്കോട്ടുംപാടം ഹൈസ്കൂളിന് ഓവറോള്‍

പൂക്കോട്ടുംപാടം: നിലമ്പൂര്‍ ഉപജില്ല ശാസ്ത്രോത്സവം സയന്‍സ് മേളയില്‍ പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യൻമാരായി. ഹൈസ്കൂള്‍ വിഭാഗം മത്സരങ്ങളില്‍ വര്‍ക്കിങ് മോഡല്‍, സ് റ്റില്‍ മോഡല്‍, റിസര്‍ച്ച് ടൈപ്പ് പ്രോജക്റ്റ്, ശാസ്ത്ര നാടകം എന്നീ മത്സരങ്ങളിലെ വിജയമാണ് സ്കൂളിനെ ചാമ്പ്യൻമാരാക്കിയത്. ശാസ്ത്ര നാടകത്തിലെ മികച്ച നടനായി ബാസിം, നടിയായി ദേവിക എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വിജയികളെ സ്കൂളില്‍ ചേര്‍ന്ന പ്രത്യേക അസംബ്ലിയിൽ പ്രധാനാധ്യാപകന്‍ ജി. സാബു അനുമോദിച്ചു. കഴിഞ്ഞ വര്‍ഷം നിലമ്പൂര്‍ ഉപജില്ലയിലെ മികച്ച സയന്‍സ് ക്ലബായി സ്കൂളിലെ സയന്‍സ് ക്ലബിനെ തെരഞ്ഞെടുത്തിരുന്നു. ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ സയന്‍സ് സെമിനാറില്‍ പങ്കെടുത്ത ഇതേ സ്കൂളിലെ വിദ്യാർഥിനി മിന അശ്റഫിന് എ ഗ്രേഡ് വിജയവും നേടാനായി. ഫിസിക്സ് അധ്യാപകന്‍ കെ. സുരേഷ് ടീച്ചേഴ്സ് പ്രൊജക്റ്റ് മത്സരത്തില്‍ എ ഗ്രേഡ് നേടി ജില്ല മത്സരത്തില്‍ പങ്കെടുക്കാൻ അര്‍ഹത നേടി. ചടങ്ങില്‍ ഉപ പ്രധാനാധ്യാപിക റഹിയ ബീഗം, സ്റ്റാഫ് സെക്രട്ടറി എം.പി. വിത്സണ്‍, സയന്‍സ് ക്ലബ് സെക്രട്ടറി കെ. വിനീത, ജില്‍സ തോമസ്‌, അമ്പിളി മധുപാല്‍, കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു. വിദ്യാർഥികൾ പൂക്കോട്ടുംപാടം അങ്ങാടിയില്‍ ആഹ്ലാദ പ്രകടനം നടത്തി. ഫോട്ടോ ppm3 നിലമ്പൂര്‍ ഉപജില്ല ശാസ്ത്രോത്സവം സയന്‍സ് മേളയില്‍ ഓവറോള്‍ ചമ്പ്യന്‍ഷിപ്പ് നേടിയ പൂക്കോട്ടുംപാടം ഹൈസ്കൂള്‍ വിദ്യാർഥികള്‍ ആഹ്ലാദ പ്രകടനം നടത്തുന്നു --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.